HOME
DETAILS

38 സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല

  
backup
February 10 2017 | 21:02 PM

38-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

തിരുവനന്തപുരം: സംസ്ഥാനത്തെ 38 സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. എല്ലാ സ്ഥലത്തും ഇന്‍ചാര്‍ജ്ജ് ഭരണം. മാത്രമല്ല, പല കോളജുകളിലും ഭരണം നടത്തുന്നത് യു.ജി.സി മാനദണ്ഡം അനുസരിച്ചുള്ള യോഗ്യതയില്ലാത്തവരും. സംസ്ഥാനത്ത് 58 സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 20 എണ്ണത്തില്‍ മാത്രമാണ് യോഗ്യതയുള്ള പ്രിന്‍സിപ്പല്‍മാരെ നിയമിച്ചിട്ടുള്ളത്. അധ്യാപകനായ വിദ്യഭ്യാസ മന്ത്രി പല പ്രാവശ്യം യോഗ്യരായവരെ നിയമിക്കാന്‍ ഒരുങ്ങിയെങ്കിലും ഇടതു, വലതു അധ്യാപക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തു വന്നു. ഇതേ തുടര്‍ന്ന് നിലവിലുള്ള സാഹചര്യം നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ അധ്യാപകരില്‍ സീനിയറായ ഒരാള്‍ക്ക് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്്. ഫലത്തില്‍ യോഗ്യതയുള്ള അധ്യാപകരെ മാത്രമേ പ്രിന്‍സിപ്പലായി നിയമിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവിനെയും സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്.

യു.ജി.സി നിയമം പാലിച്ചിട്ടുള്ള ഡോക്ടറേറ്റ് യോഗ്യതയുള്ളവരെ മാത്രമേ പ്രിന്‍സിപ്പല്‍മാരായി നിയമിക്കാവൂവെന്ന് 2016 ഫെബ്രുവരിയില്‍ ജസ്റ്റിസുമാരായ ഹരിപ്രസാദ്, പി.ബി സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ ഡിവിഷനല്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ യോഗ്യതയുള്ളവരെ പ്രിന്‍സിപ്പലായി നിയമിച്ചു. എന്നാല്‍ സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഡോക്ടറേറ്റ് ഉള്ള പല അധ്യാപകരും പ്രിന്‍സിപ്പല്‍ ആകാന്‍ കഴിയാതെ സര്‍വിസില്‍ നിന്നു വിരമിക്കേണ്ട സ്ഥിതിയിലാണ്. 2010 സെപ്റ്റംബര്‍ 18 മുതലാണ് കോളജുകളില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് യു.ജി.സി മാനദണ്ഡം നടപ്പിലാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ കോളജുകളിലെ അധ്യാപകര്‍ ഇത് അംഗീകരിക്കാന്‍ തയാറായില്ല. യു.ജി.സി മാനദണ്ഡം നടപ്പിലാക്കാന്‍ എല്ലാ സര്‍ക്കാര്‍ കോളജുകളിലെയും സീനിയര്‍ അധ്യാപകര്‍ക്ക് ഡോക്ടറേറ്റ് എടുക്കാന്‍ ശമ്പളത്തോടെ അന്ന് അവധിയും നല്‍കിയിരുന്നു. എന്നാല്‍ അവധിയെടുത്ത് ശമ്പളവും കൈപ്പറ്റിയ ശേഷം ആരും പ്രബന്ധം അവതരിപ്പിച്ചില്ല. എന്നിട്ടും പ്രിന്‍സിപ്പലിന്റെ കസേരയിലേക്ക് ഇവര്‍ മടങ്ങി വരികയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഡോക്ടറേറ്റും പ്രിന്‍സിപ്പല്‍ ആകാന്‍ യോഗ്യതയുമുള്ള ഒരു വിഭാഗം അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കാന്‍ തടയിടുന്നത് അധ്യാപക യൂനിയനുകള്‍ തന്നെയാണ്. ഡോക്ടറേറ്റ് ഉള്ളവരെ പ്രിന്‍സിപ്പല്‍മാരാക്കിയാല്‍ സീനിയോരിറ്റി ആനുകൂല്യത്തില്‍ ഇപ്പോള്‍ പ്രിന്‍സിപ്പലിന്റെ കസേരയിലിരിക്കുന്നവര്‍ ഡീപ്രമോട്ട് ചെയ്യപ്പെടും. അതിനാലാണ് യൂനിയന്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുള്ളത്. അതേ സമയം, പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രിക്ക് പ്രത്യേക താല്‍പര്യമുണ്ടെന്നും കോളജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago