കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെ വഴിയില്‍ തടയുമെന്ന് കോണ്‍ഗ്രസ്
എളവള്ളി പഞ്ചായത്തില്‍ രണ്ട് മാസമായി ഉപ്പ് ഭീതിയില്‍ കുടിവെള്ളം വിതരണം നടത്തിയിട്ട്. കുടിവെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയിലാണ് ആലപാട് പൊറുത്തൂര്‍ കോള്‍ പടവില്‍ കൃഷിമന്ത്രി രണ്ടാം പൂ കൃഷി ഇറക്കിയിരിക്കുന്നത്
അന്തിക്കാട്: കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെ വഴിയില്‍ തടയുമെന്ന് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ സെക്രട്ടറി ജോസ് വള്ളൂര്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കര്‍ഷകരെ വെല്ല് വിളിക്കുന്ന സമീപനമാണ് കൃഷിമന്ത്രി സ്വീകരിക്കുന്നത്. കാര്യങ്ങള്‍ ക്യത്യമായി പഠിക്കാതെയും കാലാവസ്ഥ വ്യതിയാനം മനസിലാക്കാതെയും എടുത്ത തീരുമാനങ്ങളിലുടെ കര്‍ഷകര്‍ ദുരിതത്തിലായി. ഏനാമാക്കല്‍ ഫെസ്‌കനാലിലും ഇടിയന്‍ഞ്ചിറയിലും സമയബന്ധിതമായി നിര്‍മികേണ്ട റിങ്ങ് ബണ്ട് നിര്‍മിക്കാന്‍ വൈകിയത് പടവുകളിലേക്ക് പുളി കേറാന്‍ ഇടയാക്കി. ഇത് വെങ്കിടങ്ങിലെ ഏക്കറ് കണക്കിന് നെല്‍ചെടികളാണ് കരിഞ്ഞുണങ്ങിയത്.ഇതിനാരാണ് സമാധാനം പറയുക. കര്‍ഷകന്റെ നഷ്ടത്തിനും ജീവിതത്തിനും ആര് വില നെല്‍കുമെന്നും ജോസ് വള്ളൂര്‍ ചോദിച്ചു. 1.7 ശതമാനം ഉപ്പ് വെള്ളത്തില്‍ കലര്‍ന്നാല്‍ തന്നെ നെല്‍ കൃഷിക്ക് നാശമാണ്. എന്നാല്‍ 8.6 ശതമാനമാണ് ഉപ്പിന്റെ അംശം എന്നും അദ്ദേഹം ആരോപിച്ചു. ഇത് കുടിവെള്ളത്തെയും ബാധിച്ചിരിക്കുകയാണ്. എളവള്ളി പഞ്ചായത്തില്‍ രണ്ട് മാസമായി ഉപ്പ് ഭീതിയില്‍ കുടിവെള്ളം വിതരണം നടത്തിയിട്ട്. കുടിവെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയിലാണ് ആലപാട് പൊറുത്തൂര്‍ കോള്‍ പടവില്‍ കൃഷിമന്ത്രി രണ്ടാം പൂ കൃഷി ഇറക്കിയിരിക്കുന്നത്. ഇപ്പോള്‍ ഇതിന്റെ അവസ്ഥ പരിശോധിക്കണം. കര്‍ഷക സംഘത്തിന്റെ നേതാവ് കൂടിയായ മുരളി പെരുനെല്ലി എം.എല്‍.എക്കും കര്‍ഷകര്‍ ഇന്ന് നേരിടുന്ന ദുരിതത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ആവില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 12 എം.എല്‍.എ മാര്‍, മൂന്ന് മന്ത്രിമാര്‍, 3 എം.പി മാര്‍, ത്രിതല പഞ്ചായത്ത് ഭരണം എല്ലാം ജില്ലയില്‍ എല്‍.ഡി.എഫ് ന് മാത്രമായുള്ളപ്പോഴാണ് ജനങ്ങള്‍ ദുരിതം പേറേണ്ടി വന്നതെന്നും ഓര്‍മപ്പെടുത്തി. വഴിതടയല്‍ മാത്രമല്ല തുടര്‍സമരങ്ങള്‍ക്കും രൂപം നല്‍കുമെന്നും അവര്‍ പറഞ്ഞു. പി.കെ രാജന്‍, വി.ജി അശോകന്‍, റോബിന്‍ വടക്കേതല, വി.കെ മോഹനന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."