HOME
DETAILS
MAL
പരാതികള്‍ തീര്‍പ്പാക്കാം ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ സഞ്ചരിക്കുന്ന ലോക് അദാലത്ത്
backup
February 11 2017 | 03:02 AM
തലശ്ശേരി: പരാതി പരിഹാരത്തിന് ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ലോക് അദാലത്ത് വരുന്നു. മാര്‍ച്ച് 30 മുതല്‍ ജില്ലയില്‍ അദാലത്ത് വാന്‍ പര്യടനം നടത്തും. ന്യായാധിപനും അഭിഭാഷക അംഗവും ഉള്‍പ്പെടുന്ന അദാലത്ത് പരാതികള്‍ പരിഗണിക്കും. പരാതികള്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് സര്‍വിസ് കമ്മറ്റി ചെയര്മാന്മാര്ക്ക് നേരിട്ടോ തപാല്‍ മുഖേനയോ മുന്‍കൂറായി സമര്‍പ്പിക്കാം. ഇരിട്ടി താലൂക്കിലെ പരാതികള്‍ തലശ്ശേരി താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി ചെയര്മാന് സമര്‍പ്പിക്കണം. പരാതികള്‍ ഫെബ്രവരി 28ന് മുമ്പായി സമര്‍പ്പിക്കണം. പരാതികള്‍ക്ക് തല്‍സമയം തീരുമാനമായില്ലെങ്കില്‍ പിന്നീട് അതാത് താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മറ്റി ഓഫിസുകളില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."