രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സംസ്ഥാനതല പരിശീലന കേന്ദ്രം തലസ്ഥാനത്തേക്ക് മാറ്റിയതില്‍ ജനരോഷം ശക്തം
കൂത്താട്ടുകുളം : രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സംസ്ഥാനതല പരിശീലന കേന്ദ്രം ഉള്‍പ്പെടെ 11 കോടി രൂപയുടെ രജിസ്‌ട്രേഷന്‍ മന്ദിര സമുച്ചയ നിര്‍മാണ പദ്ധതി കൂത്താട്ടുകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയതില്‍ ജനരോഷം ശക്തമാവുന്നു. സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ്ണയും നടത്തി. 2015 നവംബര്‍ 30 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് എം സി റോഡില്‍ കൂത്താട്ടുകുളം ടൗണിന്റെ ഹൃദയഭാഗത്ത് നിലവിലുള്ള സബ് രജിസ്ട്രാര്‍ ഓഫീസിരിക്കുന്ന കെട്ടിടം പൊളിച്ച് നീക്കി 40 സെന്റോളം വരുന്ന സ്ഥലത്ത് പുതിയ ബഹുനില മന്ദിരം നിര്‍മിക്കാന്‍ നടപടികളായത്.
രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ക്കും ആധാരം എഴുത്തുകാര്‍ക്കും ആധുനിക പരിശീലന കേന്ദ്രമാണ് പദ്ധതികൊï് ലക്ഷ്യമിട്ടിരുന്നത് , മുന്‍ മന്ത്രി അനൂപ് ജേക്കബാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു പദ്ധതി കൊïുവന്നത് , സംസ്ഥാനത്തിന്റെ മധ്യകേന്ദ്രവും 24 മണിക്കൂറും യാത്രാ സൗകര്യം ഉï് എന്ന നിലയിലാണ് കൂത്താട്ടുകുളത്തെ പരിഗണിച്ചത്.
ആദ്യഘട്ടമായി 2 കോടി രൂപയുടെ നിര്‍മാണ ജോലികള്‍ക്കുള്ള ഭരണാനുമതിയും ലഭിച്ചിരുന്നു.നിലവിലുള്ള സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമത്തിനിടെയാണ് കഴിഞ്ഞ നവംബര്‍ 9 ന് പരിശീലന കേന്ദ്രം തിരുവനപുരം നേമത്തേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ തീരുമാനമുïായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."