മയ്യഴിയിലെ മദ്യക്കടല്‍ ?എന്തു ചെയ്യും
'മയ്യഴിയുടെ പ്രത്യേകതകളിലൊന്നായിരുന്നു അവിടെ ഒഴുകിയിരുന്ന മദ്യം. മദ്യത്തിന്റെ കഥ ക്ലെമാംസായ്‌വിന്റെ തലമുറയ്ക്കും എത്രയോ മുന്‍പു തുടങ്ങുന്നു. സര്‍പ്പമായി മാറിയ വൈസ്രവണന്‍ ചെട്ടിയാര്‍, ശേട്ടുമാര്‍, ജാലവിദ്യക്കാരനായ കൊങ്ങിണികള്‍, മയ്യഴിപ്പെരുന്നാളിന് പ്രവഹിക്കുന്ന തീര്‍ഥാടകര്‍... ഇവരൊക്കെ വിവിധോദ്ദേശ്യങ്ങളോടെയായിരുന്നു മയ്യഴിയില്‍ വന്നത്. പക്ഷേ, ഇവര്‍ക്കെല്ലാം പൊതുവായ ഒരുദ്ദേശ്യമുïായിരുന്നു. മയ്യഴിയില്‍ ഒഴുകുന്ന മദ്യം...
നാല്‍പ്പതു വര്‍ഷം മുന്‍പ് രചിച്ച 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' എന്ന നോവലില്‍ എം. മുകുന്ദന്‍ ഇങ്ങനെയാണ് മദ്യമൊഴുകുന്ന മയ്യഴി എന്ന് മാഹിയെ വിശേഷിപ്പിച്ചത്.
കേരളത്തില്‍ നടപ്പാക്കുന്ന മദ്യനിരോധന നിയന്ത്രണ സംവിധാനം ഫലപ്രദമാകണമെങ്കില്‍ മാഹിയെ കേരളത്തില്‍ ലയിപ്പിക്കണമെന്ന് എം. മുകുന്ദന്‍ ഈയിടെ അഭിപ്രായപ്പെട്ടത് ചര്‍ച്ചാപ്രാധാന്യം നേടേïതുï്. വെറും ഒന്‍പതു ചതുരശ്ര കിലോമീറ്റര്‍ വിസ്താരവും കേരളത്തിലെ ഒരു താലൂക്കിലെ മാത്രം ജനസംഖ്യയുമുള്ള മാഹിയെ ഇനിയും സംസ്ഥാനത്തുനിന്ന് വേറിട്ടു നിര്‍ത്തുന്നതിനു ന്യായീകരണമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
1954 വരെ മയ്യഴി ഫ്രഞ്ച് കോളനിയായിരുന്നു. 1947ല്‍ ഇന്ത്യ ബ്രിട്ടിഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയപ്പോഴും മയ്യഴി പുതുച്ചേരിയെ പോലെ ഫ്രഞ്ച് അധിനിവേശത്തില്‍ തുടര്‍ന്നു. എന്നാല്‍ ഐ.കെ കുമാരന്‍ മാസ്റ്ററുടെ നായകത്വത്തിലുള്ള ധീരദേശാഭിമാനികളുടെ ഗാന്ധിയന്‍ പോരാട്ടങ്ങളുടെ ഫലമായി 1954ല്‍ ഫ്രഞ്ചുകാര്‍ കെട്ടുകെട്ടി. 1962ല്‍ പ്രായോഗികമായി മയ്യഴി മാതൃഭൂമിയില്‍ ലയിച്ചു. അന്നേരം ആ പ്രദേശം ഫ്രഞ്ച് കോളനികളോടൊപ്പം പ്രത്യേക പദവിയില്‍ തുടരുന്നതിനു ന്യായമുï്. എന്നാല്‍ അരനൂറ്റാïായിട്ടും പുതുച്ചേരിയില്‍നിന്ന് 630 കിലോമീറ്റര്‍ അകലമുള്ള മാഹിയെ അങ്ങനെത്തന്നെ നിലനിര്‍ത്തുന്നത് ശരിയല്ല. കേന്ദ്രഭരണ പ്രദേശമായിരുന്നതുകൊï് തുടക്കത്തില്‍ കേരളീയരെ അപേക്ഷിച്ച് ചില ആനുകൂല്യങ്ങള്‍ മാഹി നിവാസികള്‍ക്കു ലഭിച്ചിരുന്നത് ശരിയാണ്. ഇപ്പോള്‍ അത്തരം നേട്ടങ്ങളും കാര്യമായൊന്നുമില്ലെന്നാണ് എം. മുകുന്ദന്‍ ചൂïിക്കാട്ടുന്നത്. ഇതുമൂലം ഇന്ത്യയിലേറ്റവും കുടിയന്മാരുള്ള കേരളത്തിന്റെ മദ്യശാലയായി തുടരാതെ മാഹിയെ കേരളത്തില്‍ ലയിപ്പിക്കുന്നതാണു നല്ലത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമമായി വിധി പറയേïത് ജനങ്ങളാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായവും മാനിക്കപ്പെടണം.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായതുകൊï് നേരത്തെത്തന്നെ കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ വിലക്ക് വിദേശമദ്യം ലഭിക്കുന്നതിനാലാണ് മദ്യപരും മദ്യക്കടത്തുകാരും മാഹിയെ പറുദീസയായി കïിരുന്നത്. ഇപ്പോഴാകട്ടെ കേരളത്തില്‍ മദ്യത്തിന്റെ ലഭ്യതതന്നെ പ്രശ്‌നമായതിനാല്‍ കുടിയന്‍മാരുടെയും മദ്യക്കടത്തുകാരുടെയും തള്ളിക്കയറ്റമാണു നടക്കുന്നത്. മദ്യമാഫിയയ്ക്കു മുന്‍പില്‍ മാഹിയിലെ നിയമങ്ങളൊക്കെ മാറ്റി എഴുതപ്പെടുന്നു. മാഫിയയ്‌ക്കെതിരേ ജനകീയ പ്രതിഷേധമുയരുന്നുïെങ്കിലും ഭരണകൂടത്തിന്റെ നിസഹകരണത്താല്‍ അവ പരാജയപ്പെടുകയാണ്.
മദ്യമാഫിയയ്ക്ക് അനുകൂലമായി നിയമം നിര്‍മിക്കാനും അവര്‍ക്കു വേïി നീതിപീഠങ്ങളില്‍ വാദിക്കാനും മുന്നില്‍ നില്‍ക്കുന്നതും ഭരണകൂടം തന്നെ. കേരളത്തില്‍ ബാറുകള്‍ അടച്ചതോടെ ഉടമകളില്‍ പലരും മാഹിയില്‍ ബിനാമി പേരുകളില്‍ ബാറിനായി അപേക്ഷ നല്‍കി. നൂറുകണക്കിനു അപേക്ഷകളാണ് ഭരണകൂടത്തിന്റെ പരിഗണനയിലുള്ളത്.
സംസ്ഥാനത്തെ ഭൂരിപക്ഷം ബാറുകള്‍ക്കു താഴിട്ടാലും കേരളത്തിലെ കുടിയന്‍മാര്‍ എപ്പോഴും ഹാപ്പിയായിരിക്കും. കേന്ദ്രഭരണ പ്രദേശമായ മാഹി കുടിയന്‍മാരുടെ സുഖവാസ കേന്ദ്രമാണ്. മാഹിയിലെ മദ്യവില്‍പ്പനയില്‍ അഞ്ചിരട്ടി വര്‍ധനവാണ് അടുത്തിടെ ഉïായതെന്നു ബിവറേജസ് കോര്‍പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനു കുടിയന്‍മാരാണ് ദിനേന മാഹിയിലെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവച്ചതോടെ മാഹിയുടെ തെരുവോരങ്ങളും പാര്‍ക്കുകളും വിശ്രമ കേന്ദ്രങ്ങളും ബസ് സ്റ്റോപ്പുകളുമെല്ലാം മദ്യപാനികളുടെ കൂത്തരങ്ങായിക്കഴിഞ്ഞിരുന്നു. ഫൂട്പാത്തുകളില്‍ പോലും കുടിയന്‍മാര്‍ സൈ്വരവിഹാരം നടത്തുകയാണ്. മാഹിയില്‍ ഒന്‍പതു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 34 ബാറുകളും 30 മദ്യമൊത്ത ചില്ലറ ശാലകളുമുïെന്നാണ് ഒദ്യോഗിക കണക്ക്. അനധികൃതമായവ വേറെയും.
ഒരുദിവസം ഒരു ലക്ഷം ലിറ്റര്‍ മദ്യം വിറ്റഴിക്കുന്ന മാഹിയില്‍ പ്രതിമാസം നൂറു ലോഡ് മദ്യമാണ് എത്തുന്നത്. 38,000 ആണ് മാഹിയിലെ ജനസംഖ്യ. വിറ്റഴിക്കുന്ന മദ്യത്തിന്റെ അളവു പരിശോധിച്ചാല്‍ ഒരാള്‍ ഒരുദിവസം രïര ലിറ്റര്‍ കഴിക്കുന്നുവെന്ന് കണക്കാക്കണം. എന്നാല്‍ ആകെ ജനസംഖ്യയുടെ 15 ശതമാനത്തില്‍ താഴെ മാഹിക്കാര്‍ മാത്രമേ മദ്യം കഴിക്കാറുള്ളൂ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കു പുറമെ തെക്കന്‍ ജില്ലകളില്‍ നിന്നു പോലും മദ്യപിക്കാന്‍ ഇവിടെയെത്തുന്നവരുïെന്ന് നാട്ടുകാര്‍ പറയുന്നു.
നികുതി കുറവായതിനാല്‍ കേരളത്തേക്കാള്‍ 40 ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കും എന്നതാണ് മാഹിയുടെ പ്രത്യേകത. നാലാംതരം കമ്പനികള്‍ക്കു കുറഞ്ഞവില മാത്രം നല്‍കിയാല്‍ മതി. ബ്രാന്റഡ് കമ്പനികള്‍ക്കും ഡിമാന്റിനു കുറവൊന്നുമില്ല. ഇതുവഴി കടന്നുപോകുന്ന കോഴിക്കോട്-കണ്ണൂര്‍-കാസര്‍കോട് റൂട്ടിലോടുന്ന ബസുകളില്‍ മദ്യപരുടെ ബഹളവും അടിപിടിയും പതിവാണിപ്പോള്‍.
ഇവിടെയുള്ള ഭൂരിപക്ഷം മദ്യവില്‍പ്പന ശാലകളും പ്രവര്‍ത്തിക്കുന്നത് നിയമം ലംഘിച്ചാണ്. അബ്കാരി നിയമപ്രകാരം സംസ്ഥാന അതിര്‍ത്തികളില്‍ നിന്നും 500 മീറ്റര്‍ അകലെ മാത്രമെ മദ്യവില്‍പ്പന ശാലകള്‍ പാടുള്ളൂ എന്നാണ് ചട്ടം. ദേശീയ പാതയോരത്തു മദ്യവില്‍പ്പന ശാലകള്‍ പാടില്ലെന്നാണ് കേന്ദ്ര നിയമവും. ഒന്നര കിലോമീറ്റര്‍ ദൂരമുള്ള മയ്യഴി നഗരം ഉള്‍പ്പെടുന്ന ദേശീയപാതയോരത്തും പരിസരങ്ങളിലും നാല്‍പതോളം ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. നിയമപ്രകാരം കേരളാ അതിര്‍ത്തിയില്‍ നിന്നും 500 മീറ്റര്‍ ദൂരത്തില്‍ മാത്രമെ മദ്യവില്‍പ്പന ശാലകള്‍ പാടുള്ളൂവെങ്കിലും ദേശീയപാതയോരത്തു 500 മീറ്ററിനുള്ളില്‍ ഒതുങ്ങും മാഹിയിലെ മദ്യക്കടകള്‍.
ദേവാലയത്തില്‍നിന്നും 200 മീറ്ററെന്ന നിയമവും കര്‍ശനമായി പാലിച്ചാല്‍ ഇപ്പോള്‍ പാതയോരത്തുള്ള 40 മദ്യവില്‍പ്പന ശാലയില്‍ ഭൂരിപക്ഷവും അടച്ചുപൂട്ടേïി വരും. ദേശീയപാതയിലെ മദ്യഷാപ്പുകള്‍ നീക്കണമെന്ന കേന്ദ്ര നിര്‍ദേശം മാഹി ഭരണകൂടം മരവിപ്പിച്ചാണ് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത്. മാഹിയില്‍ പല മദ്യവില്‍പ്പന ഔട്ട്‌ലെറ്റുകളും ബാറുകളായി പ്രവര്‍ത്തിക്കുന്നതു മോശം അന്തരീക്ഷത്തിലാണ്. സ്റ്റാര്‍ പദവിയുള്ള ബാര്‍ ഹോട്ടലുകള്‍ ഇവിടെ ഇല്ല. ഒരു ലൈസന്‍സിയുടെ പേരില്‍ മറ്റു കെട്ടിടത്തില്‍ പോലും മദ്യം വില്‍ക്കുന്നുï്. പല ബാറുകളും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
മാഹിക്കു പുറത്തേക്ക് ചില്ലറ മദ്യം പോലും കൊïുപോകുന്നതു നിയമവിരുദ്ധമാണെങ്കിലും പരിശോധന കാര്യക്ഷമമല്ലാത്തതിനാല്‍ ഇതു തടയാനാവുന്നില്ല. എന്നാല്‍ ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ മദ്യം കേരളത്തില്‍നിന്നും രാജ്യത്തെവിടെയും കൊïു പോകാം. ഈ പഴുതിലാണ് പലരും കണക്കില്ലാത്ത വിധം മദ്യം കടത്തുന്നത്. ബിവറേജസിന്റെ ബില്ലുമായി വരുന്ന മദ്യം കേരളത്തിലെ എക്‌സൈസ് വിഭാഗത്തിനു കïുകെട്ടാനാവാത്ത അവസ്ഥയാണുള്ളത്. മാഹിയെന്നു കേട്ടാല്‍ നുരഞ്ഞുപതയണം മദ്യം സിരകളില്‍... എന്നതാണ് കേരളത്തിലെ കുടിയന്‍മാരുടെ ഇപ്പോഴത്തെ മുദ്രാവാക്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."