കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
കാംപയിന്‍ സമാപിച്ചു
എടവണ്ണപ്പാറ: കര്‍മസാഫല്യത്തിന്റെ സംഘ മുന്നേറ്റം എന്ന പ്രമേയവുമായി വാഴയൂര്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ചതുര്‍മാസ കാംപയിന് ഉജ്വല സമാപനം. വിവിധ പരിപാടികളോടെ ആചരിച്ച കാംപയിന് കഴിഞ്ഞ ദിവസം കാരാട് നടന്ന പൊതുസമ്മേളനത്തോടെയാണ് സമാപനമായത്.
കണ്ണിയത്ത് ഉസ്താദ് മഖാം സിയറത്തും അഴിഞ്ഞിലത്ത് പ്രതിനിധി ക്യാപും പ്രകടനവും നടന്നു. സമാപന സമ്മേളനം സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ദാരിമി അധ്യക്ഷനായി. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. അയ്യിദ് ബി.എസ്.കെ തങ്ങള്‍, പി.എ ജബ്ബാര്‍ ഹാജി, മാമു മൗലവി, കബീര്‍ മുസ്‌ലിയാര്‍ മൂളപ്പുറം, മുഹമ്മദ് ബാഖവി, സിദ്ദീഖ് ദാരിമി, ശുക്കൂര്‍ വെട്ടത്തൂര്‍, മന്‍സൂര്‍ മാസ്റ്റര്‍, അലവിക്കുട്ടി ഹാജി, അസ്‌ലം കക്കോവ്, മൂസ ഫൌലൂദ്, സമദ് മാസ്റ്റര്‍, ഫവാസ് സംസാരിച്ചു. പ്രതിനിധി സമ്മേളനം മഹല്ല് സെക്രട്ടറി പി.എം സമീര്‍ ഉദ്ഘാടനം ചെയ്തു.
അസഹിഷ്ണുതയ്‌ക്കെതിരേ
ചിത്രകാരന്മാരുടെ
സര്‍ഗാത്മക സമരം
പുലാമന്തോള്‍: ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അധികാര വര്‍ഗത്തിനെതിരേ വര്‍ണങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ത്ത് വരക്കൂട്ടം കൂട്ടായ്മ. പാലൂര്‍ എ .എല്‍ .പി സ്‌കൂളില്‍ നടന്ന 23ാം വരക്കൂട്ടം ചിത്രകലാ ക്യാംപ് അസഹിഷ്ണുതയ്‌ക്കെതിരേ നടന്ന സര്‍ഗാത്മക സമരമായി.
പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ സെക്രട്ടറി വേണു പാലൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വരക്കൂട്ടത്തിന്റെ അഭിമാനങ്ങളായ അനുപമ, അരുണ്‍ അരവിന്ദ് എന്നിവരെ ആദരിച്ചു. സുരേഷ് ചാലിയത്ത് അധ്യക്ഷനായി.
ചിത്രകാരായ ദിനേശ് മഞ്ചേരി, മുക്താര്‍ ഉദരം പൊയില്‍, അനീസ് വടക്കന്‍, നൗഷാദ് വെള്ളിലശേരി, ഇര്‍ഷാദ് തുടങ്ങി നൂറോളം ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്തു.
മോട്ടിവേഷന്‍ ക്ലാസ്
മക്കരപ്പറമ്പ്: എസ്.കെ.എസ്.എസ്.എഫ് മേഖലാ ട്രന്‍ഡും ഫസ്ഫരി ലൈബ്രറി ആന്‍ഡ് ഗൈഡന്‍സ് സെന്ററും ചേര്‍ന്ന് എ്‌സ.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മുന്നൊരുക്കം മോട്ടിവേഷന്‍ ക്യാംപ് ഇന്നു രാവിലെ പത്തിനു ഫസ്ഫരി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സയ്യിദ് ഫൈനാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9744410039.
ആദര്‍ശ പഠനക്യാംപ്
രാമനാട്ടുകര: ജാമിഅ മാഹിരിയ അറബിക് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന 'ഇഷാറത്തു ദ്ദീന്‍' സംഘടിപ്പിക്കുന്ന ആദര്‍ശ പഠന ക്യാംപ് ഇന്ന് ഉച്ചക്ക് രണ്ടിന് ചെമ്മലില്‍ ജുമാമസ്ജിദില്‍ നടക്കും. ജാമിഅ മാഹിരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഉസ്താദ് ടി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം നിര്‍വഹിക്കും. 'സുന്നത്ത് ജമാഅത്ത് ' എന്ന വിഷയത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തും. സംശയ നിവാരണത്തിന് അവസരമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
സമസ്ത ആദര്‍ശ സമ്മേളനം ഇന്ന്
പാങ്ങ്: സമസ്ത പാങ്ങ് മേഖലാ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത ആദര്‍ശ വിശദീകരണ സമ്മേളനം ഇന്ന് വൈകിട്ട് ഏഴിന് പാങ്ങ് ചേണ്ടിയില്‍ നടക്കും. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ എം.ടി അബൂബക്കര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ രായിന്‍ ഹാജി അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."