HOME
DETAILS
MAL
സുനന്ദ കേസ്: ഹരജി നിലനില്‍ക്കുമോയെന്ന് വ്യക്തമാക്കണമെന്ന് സുപ്രിം കോടതി
backup
January 30 2018 | 02:01 AM
ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കര്‍ മരിച്ച കേസില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്കിയ ഹരജിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്ത് സുപ്രിം കോടതി.
ഹരജി നിലനില്‍ക്കുമോയെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സുപ്രിംകോടതി, കേസുമായി മുന്നോട്ടുപോകാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെയും ചോദ്യംചെയ്തു.
സുനന്ദയുടെ മരണം പ്രത്യേക സംഘത്തെ (എസ്.ഐ.ടി) കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അരുണ്‍മിശ്രയും അമിതവ് റോയിയും അടങ്ങുന്ന രണ്ടംഗ ബെഞ്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."