HOME
DETAILS

കെട്ടിടത്തില്‍ നിന്നും വീണയാളെ രക്ഷിച്ച അഭിഭാഷകയ്ക്ക് നിയമസഭയുടെ അഭിനന്ദനം

  
backup
January 30 2018 | 06:01 AM

eranakulam-accident-niyamasabha-conveys-congratulations-advocate-ranjani

തിരുവനന്തപുരം: കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും വീണു പരുക്കേറ്റു കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്ത അഭിഭാഷക രഞ്ജിനിയ്ക്ക് നിയമസഭയുടെ അഭിനന്ദനം. രഞ്ജിനിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ശനിയാഴ്ച്ച വൈകീട്ടാണ് എറണാങ്കുളം പത്മ ജംഗ്ഷനിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്നും സജി താഴേക്ക് വീണത്. ഈ സമയം റോഡില്‍നിറയെ വാഹനങ്ങളും ജനങ്ങളും ഉണ്ടായിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. സജിയുടെ ജീവന്‍ രക്ഷിക്കാന്‍ ആരും മുന്നോട്ടുവരാത്തത് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജീപ്പും കാറുമൊക്കെ ചോരവാര്‍ന്നുകിടക്കുന്ന സജിയുടെ സമീപത്തുകൂടി കടന്നുപോകുകയായിരുന്നു. ഒടുവില്‍ അതുവഴിവന്ന അഭിഭാഷക രഞ്ജിനി രാമാനന്ദാണ് സജിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്.

സജിയെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴിവന്ന ഓട്ടോ ഡ്രൈവറോട് അഭിഭാഷക പലതവണ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. പിന്നീട് കാര്‍ തടഞ്ഞുനിര്‍ത്തി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന് നിയമസഭാ യോഗത്തില്‍ മുഖ്യമന്ത്രി രഞ്ജിനിയെ അഭിനന്ദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago