പ്രജേഷ് കുമാറിന്റെ മരണം: വാഹനം കണ്ടെത്താനായില്ല
പൂനൂര്‍: എസ്റ്റേറ്റ് മുക്ക് ചെമ്പോച്ചിറക്കടുത്ത് അജ്ഞാതവാഹനമിടിച്ച് മരിച്ച എകരൂല്‍ മുപ്പറ്റമ്മല്‍ പ്രജേഷ് കുമാറിന്റെ ബൈക്കിലിടിച്ച വാഹനം ഇനിയും കണ്ടെത്താനായില്ല.
ഒരാഴ്ചമുമ്പ് എകരൂലിലെ സുഹൃത്തിന്റെ ഗൃഹപ്രവേശന ഒരുക്കങ്ങളില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ താമരശ്ശേരിയിലേക്ക് പോകുമ്പോഴാണ് അപകടം.
പ്രജേഷ് കുമാര്‍ സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. റോഡില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന പ്രജേഷിനെ അതുവഴിവന്ന കാറിലെ യാത്രക്കാരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കളെത്തി കോഴിക്കോട് മെഡിക്കല്‍ കോളജിലും തുടര്‍ന്ന്് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബഹ്‌റൈനില്‍ നിന്നു അവധിക്ക് നാട്ടിലെത്തിയപ്രജേഷ് കുമാറിന് വെള്ളിയാഴ്ച തിരിച്ച് പോകേണ്ടതായിരുന്നു. ഭാര്യയും മകളുമുണ്ട്. അപകടം വരുത്തിയ വാഹനം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് ബാലുശ്ശേരി സി.ഐ സുഷീര്‍ പറഞ്ഞു. ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും സംഭവസ്ഥലത്ത് നിന്നുലഭിച്ച വാഹനാവശിഷ്ടങ്ങളും സൂക്ഷമമായി പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."