കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
കൊച്ചി: കൊച്ചിയില്‍ കഞ്ചാവും ഹാഷിഷും മയക്കുമരുന്ന് ഗുളികകളുമായി യുവാക്കള്‍ പൊലിസ് പിടിയിലായി. ഇരുനൂറ്റി എണ്‍പതോളം നൈട്രോസണ്‍ ഗുളികകള്‍, എം.ഡി.എം.എ, ഹാഷിഷ് എന്നീ നിരോധിത ലഹരിവസ്തുക്കളുമായി സൗത്ത് ചിറ്റൂര്‍ സ്വദേശി കാടേപ്പറമ്പില്‍ ശ്യാം (23), എസ്.ആര്‍.എം റോഡ് സ്വദേശി കിണറ്റിങ്കല്‍ സനല്‍ (26) എന്നിവരാണ് ചേരാനെല്ലൂര്‍ പൊലിസിന്റെ പിടിയിലായത്. കഞ്ചാവുമായി കിരണ്‍, സേതു എന്നീ കുമ്പളങ്ങി സ്വദേശികള്‍ എറണാകുളം സെന്‍ട്രല്‍ പൊലിസിന്റെ പിടിയിലായി.
ശ്യാം, സനല്‍ എന്നിവര്‍ അന്തര്‍ സംസ്ഥാനമയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനികളാണ്. സ്ത്രീകളും വിദ്യാര്‍ഥികളുമുടക്കം നിരവധി ആളുകള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘാംഗങ്ങളാണിവര്‍. ലഹരിമരുന്നിനായി ഇവരെ വിളിക്കുന്ന നിരവധി സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും ഫോണ്‍ നമ്പറുകള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ യതീഷ് ചന്ദ്രക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി വിജയന്റെ നിര്‍ദേശ പ്രകാരം ഷാഡോ പൊലിസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു പിടിയിലായവര്‍. നഗരത്തില്‍ ഷാഡോ പൊലിസിന്റെ ശക്തമായ നിരീക്ഷണമാണ് മയക്കുമരുന്ന് മാഫിയക്കെതിരേ നടന്നുവരുന്നത്.
ചേരാനെല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സില്‍വസ്റ്റര്‍, സെന്‍ട്രല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിജയശങ്കര്‍ എന്നിവര്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ഷാഡോ അഡീഷനല് സബ് ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദപൈ, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സാനു, ഹരിമോന്‍, സാനുമോന്‍, അഫ്‌സല്‍, ഷാജി, ഷാജിമോന്‍, ഷൈമോന്‍, യൂസഫ്, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."