കൊച്ചി മെട്രോ: 400 കോടി മിച്ചം പിടിക്കാനായെന്ന് ഇ ശ്രീധരന്
കൊച്ചി: കൊച്ചി മെട്രൊ റെയിലിന്റെ നിര്‍മാണത്തില്‍ ഇതുവരെ 400 കോടി രൂപ മിച്ചം പിടിക്കാനായെന്ന് ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്. സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതിനാലാണ് ഇത്രയും തുക മിച്ചം പിടിക്കാന്‍ കഴിഞ്ഞത്. മെട്രോയുടെ എല്ലാ ഘട്ടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ പദ്ധതി വിഹിതത്തില്‍ വന്‍തുക ലാഭ മുണ്ടാക്കാന്‍ കഴിയുമെന്നും ശ്രീധരന് പറഞ്ഞു.
അടുത്തമാസം അവസാനം മെട്രോയുടെ ആദ്യഘട്ടമായ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വീസ് യാഥാര്‍ഥ്യമാകും. മഹാരാജാസ് വരെ സര്‍വീസ് ആരംഭിക്കുന്നതിന് ജൂണ്‍ മാസത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.ആര്.സിയും കെ.എം.ആര്.എല്ലും തമ്മിലുള്ള കരാര്‍ മാര്‍ച്ചില്‍ അവസാനിക്കും. ഡല്‍ഹി മെട്രോയുമായി തുലനം ചെയ്യുമ്പോള്‍ കൊച്ചി മെട്രോ നിര്‍മാണം കൂടുതല്‍ സങ്കീര്‍ണമായിരുന്നു.
ഭൂമി ഏറ്റെടുക്കല്‍ പ്രശ്നങ്ങളും തൊഴിലാളി സമരങ്ങളുമെല്ലാം നിര്‍മാണത്തെ ബാധിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോയുടെ നിര്‍മാണ സമയത്ത് ലഭിച്ച സമാധാന അന്തരീക്ഷം കൊച്ചിയില്‍ കിട്ടുന്നില്ലെന്നും ഡോ. ശ്രീധരന് ചൂണ്ടിക്കാട്ടി. സേക്രട്ട് ഹാര്‍ട് കോളജ് സംഘടിപ്പിച്ച ചാവറ അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്ത്തികരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."