ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ലെവി; വിദ്യാര്‍ഥികളുടെ ഫീസ് ഉയര്‍ത്തിയേക്കും
ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ലെവി അടക്കേണ്ടതെങ്ങിനെയെന്ന കാര്യത്തില്‍ രണ്ടാഴ്ചക്ക് ശേഷം തീരുമാനമായേക്കും. എംബസി ഹയര്‍ബോര്‍ഡ് ചുമതലപ്പെടുത്തിയ നാലംഗ പ്രിന്‍സിപ്പല്‍മാരുടെ സമിതി ഇന്ത്യന്‍ അംബാസിഡര്‍ക്ക് ഇതു സംബന്ധിച്ചുള്ള വിഷയത്തില്‍ റിപ്പോര്‍ട്ട് കൈമാറും. വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചും അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചുമാകും സ്‌കൂളുകള്‍ ലെവിയടക്കുകയെന്നാണ് നിലവിലെ സൂചന. അതേസമയം ഓരോ സ്‌കൂളിലും ലെവിബാധ്യത വ്യത്യസ്തമായതിനാല്‍ ഫീസ് വര്‍ധന ഒരേ പോലെയായിരിക്കില്ല.
സഊദി അറേബ്യയില്‍ ആശ്രിതവിസയില്‍ പാര്‍ട്ട് ടൈം ജോലിചെയ്യാന്‍ അനുമതി നല്‍കുന്ന അജീര്‍ പദ്ധതി പ്രകാരം ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് പുതിയ ലെവി ബാധകമാക്കിയത്. ആശ്രിത ലെവിക്കു പുറമെ ഈ വര്‍ഷം 9,500 റിയാല്‍ (ഏകദേശം 1,61,533 രൂപ) അടയ്ക്കണമെന്നാണ് ധനമന്ത്രാലയം ഉത്തരവിറക്കിയിട്ടുള്ളത്. ഇത് മാര്‍ച്ച് മാസം മുതല്‍ ഈടാക്കുമെന്നാണ് ഇപ്പോള്‍ നല്‍കുന്ന സൂചന.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ലെവി ബാധകം. നിലവില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ വനിതാ ജീവനക്കാരിലേറെയും ആശ്രിത വിസയിലുള്ളവരാണ്.
എന്നാല്‍ സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത് പ്രാബല്യത്തില്‍ വന്നതിന് ശേഷം പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കുന്ന അജീര്‍ പദ്ധതി പ്രകാരമാണ് ആശ്രിത വിസയിലുള്ളവര്‍ക്ക് സ്‌കൂളുകളില്‍ ജോലിചെയ്യാന്‍ അനുമതി നല്‍കിയത്. എന്നാല്‍ അജീര്‍ പുതുക്കുന്നതിന് ഇനി മുതല്‍ 9,500 റിയാല്‍ നികുതി അടയ്ക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവ്.
അതേ സമയം ദമാമിലെ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ജീവനക്കാരില്‍ 85 ശതമാനത്തോളം ജീവനക്കാരും ആശ്രിത വിസയില്‍ കഴിയുന്നവരാണ്. നിലവിലെ സാഹചര്യത്തില്‍ പല സ്വകാര്യ സ്‌കൂളുകളിലെയും അധ്യാപകരോട് മറ്റ് ജോലി കണ്ടെത്താന്‍ മാനേജ്‌മെന്റുകള്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."