കൊല്ലം സ്വദേശിയായ വിദ്യാര്‍ഥിയുടെ മരണം കോളജ് അധികൃതരുടെ പീഡനം മൂലമെന്ന് ആരോപണം
കൊല്ലം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ്ക്കു പിന്നാലെ കോളജ് അധികൃതരുടെ പീഡനത്തിന് മറ്റൊരു ഇര കൂടി.
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം മരിയാ പോളിടെക്നിക് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി കൊല്ലം പെരുമ്പുഴ വഞ്ചിമുക്ക് കൊച്ചുവില വീട്ടില്‍ വിപിന്‍ മനോഹരനാ(19)ണ് കോളജ് അധികൃതരുടെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വിപിന്‍ മദ്യപിച്ചെന്നാരോപിച്ച് കോളജ് അധികൃതര്‍ പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് വിപിന്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്ന് സഹപാഠികള്‍ പറയുന്നു. കൊല്ലം റയില്‍വേ സ്റ്റേഷനു സമീപം പോളയത്തോട് വച്ചായിരുന്നു ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത.്
ഹോസ്റ്റലില്‍ മദ്യപിച്ചെന്നാരോപിച്ച് കോളജ് അധികൃതര്‍ വിപിന്റെ വീട്ടുകാരെ വിവരം അറിയിക്കുകയും വിപിനില്‍ നിന്ന് 25000 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
എന്നാല്‍ വിപിന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പൊലിസും കോളജ് അധികൃതരും മൗനം പാലിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."