വര്‍ഷങ്ങളായി ദുരിതയാത്ര സമ്മാനിച്ച് കിഴിശ്ശേരി-തവനൂര്‍ റോഡ്
കിഴിശ്ശേരി: ശാപമോക്ഷം കിട്ടാതെ കിഴിശ്ശേരി-തവനൂര്‍ റോഡ്. വര്‍ഷങ്ങളായി യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് തകര്‍ന്ന് കിടക്കുകയാണ് ഈ റോഡ്. അപകടാവസ്ഥയിലായ റോഡ് നവീകരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ജനങ്ങളുടെ യാത്രാദുരിതം കാണാന്‍ ശ്രമിക്കുന്നില്ലെന്നും നാട്ടുകാരും യാത്രക്കാരും പരിഭവിക്കുന്നു.
വിദ്യാര്‍ഥികളടക്കം നിരവധിയാളുകള്‍ കാല്‍നടയായും മറ്റു വാഹനങ്ങളിലും പതിവായി യാത്ര ചെയ്യുന്ന റോഡാണിത്. കിഴിശ്ശേരിയില്‍ നിന്നു മെഡിക്കല്‍ കോളജിലേക്കുള്ള എളുപ്പവഴി ആയതിനാല്‍ ചെറുതും വലുതുമായ അനേകം വാഹനങ്ങള്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ബസ്, ജീപ്പ് സര്‍വിസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് ദിനേ ഇതുവഴി കടന്നുപോവുന്നത്. കിഴിശ്ശേരി തവനൂര്‍ റോഡിലെ അയ്യപ്പ ക്ഷേത്രത്തിനു സമീപം റോഡിലെ ടാറിങ് പൂര്‍ണമായും ഇളകിപ്പോയിട്ടുണ്ടണ്ട്.
തുടര്‍ന്ന് സ്റ്റേഡിയം ബസാര്‍ വരെ മെറ്റലുകള്‍ ഇളകി റോഡില്‍ നിറയെ കുണ്ടണ്ടും കുഴികളുമാണ്. മാസങ്ങള്‍ക്കു മുമ്പ് ക്വാറി വേസ്റ്റുകള്‍ കൊണ്ടണ്ടു വന്നിട്ടത് കാരണം ഇപ്പോള്‍ ഇതിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്.
ഓട്ടോറിക്ഷകള്‍ അതിലൂടെ ഓട്ടം പോവാന്‍ മടിക്കുകയാണ്. കഴിഞ്ഞ ഒന്ന് രണ്ടണ്ട് മാസത്തിനുള്ളില്‍ കുഴിമണ്ണ പഞ്ചായത്തിലെ ഒട്ടു മിക്ക റോഡുകളും നവീകരിച്ചെങ്കിലും ഈ റോഡ് മാത്രം ഇപ്പോഴും ശാപമോക്ഷം കിട്ടാതെ കിടക്കുകയാണ്. ഈ റോഡിനോടു അതികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."