താഴത്തങ്ങാടി സ്‌കൂള്‍ 86ാം വാര്‍ഷികമാഘോഷിക്കുന്നത് സ്വന്തമെന്ന് പറയാന്‍ ഒരു ബെഞ്ച് പോലുമില്ലാതെ
അരീക്കോട്: എണ്‍പത്തി ആറ് വര്‍ഷങ്ങള്‍ക്കപ്പുറത്ത് മുമ്പ് തന്നെ ഒരു പ്രദേശത്തിന് വിദ്യ പകര്‍ന്നുനല്‍കിയ അരീക്കോട് വെസ്റ്റ് (താഴത്തങ്ങാടി) ഗവ. മാപ്പിള എല്‍.പി സ്‌കൂള്‍ 86ാം വാര്‍ഷികമാഘോഷിക്കുകയാണ്. എട്ടര പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഈ വിദ്യാലയം വാര്‍ഷിക പരിപാടികള്‍ ' സംഘടിപ്പിക്കുന്നതെങ്കിലും ആഘോഷ തിമര്‍പ്പിന് പകരം അരീക്കോട്ടെ ഈ മുത്തശ്ശി വിദ്യാലയത്തിന് പരാധീനകകള്‍ മാത്രമാണ് പറയാനുള്ളത്.
1930ല്‍ ഏകാധ്യാപക സ്‌കൂളായി തുടക്കം കുറിച്ച സ്ഥാപനം 1931 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ് എലിമെന്ററി സ്‌കൂള്‍ ആയി പ്രവര്‍ത്തനം തുടങ്ങി. പൗരപ്രമുഖനായിരുന്ന മൂര്‍ഖന്‍ മമ്മദാജി താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിക്ക് നല്‍കിയ സ്ഥലത്ത് തുടങ്ങിയ മദ്‌റസാ കെട്ടിടത്തിന് വാടക നല്‍കിയാണ് അന്ന് മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.
ഖ്യാതികള്‍ ഏറെ സമ്പാദിച്ച സ്‌കൂളിന് 2007ല്‍ സ്ഥലമെടുപ്പിനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ആദ്യ ഘഡുവായി രണ്ടര ലക്ഷം രൂപ നല്‍കുകയും ചെയ്‌തെങ്കിലും പിന്നീട് രാഷ്ട്രീയ പാര്‍ട്ടികള്‍ ചരടുവലി നടത്തിയതോടെ സ്വന്തം കെട്ടിടമെന്ന സ്വപ്നം അസ്തമിക്കുകയായിരുന്നു.
അരിയും പയറും സൂക്ഷിക്കുന്ന ഗോഡൗണിന്റെ ഒരു മൂലയിലാണ് പ്രധാനാധ്യാപകന്‍, അധ്യാപകര്‍, ലൈബ്രറി, ലാബ് തുടങ്ങിയ എല്ലാ വിഭാഗവും പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ വിദ്യാര്‍ഥികള്‍ക്ക് ചെറിയ കളിക്കളം പോലുമില്ല. താഴത്തങ്ങാടി പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ഇരിപ്പിട സൗകര്യങ്ങളും മൂത്രപ്പുരയും ഉപയോഗപ്പെടുത്തി 62 വിദ്യാര്‍ഥികളും അഞ്ചു ജീവനക്കാരും അസൗകര്യങ്ങളുടെ പാഠം പഠിക്കാനും പഠിപ്പിക്കാനും പ്രയാസം പേറുമ്പോള്‍ സ്‌കൂള്‍ നിലനില്‍ക്കുന്ന വാര്‍ഡില്‍ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അരീക്കോടിന്റെ ചരിത്രത്തിന് തിരികൊളുത്തിയ സ്ഥാപനത്തോട് പുറം തിരിഞ്ഞുനില്‍ക്കുന്ന ഇരുമുന്നണികളോടും നിസ്സഹകരണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ നിഷ്പക്ഷമതികള്‍. 31 വര്‍ഷം സ്‌കൂളില്‍ സേവനമനുഷ്ഠിച്ച ആയിശക്കുട്ടി ടീച്ചര്‍ക്കും എച്ച്.എം ഉണ്ണികൃഷ്ണനും ഏപ്രില്‍ ഒന്നിന് നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ യാത്രയപ്പ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."