HOME
DETAILS

പടിയിറങ്ങും മുന്‍പ് ജില്ലയുടെ ഇ-മുഖവും മാറ്റി 'കലക്ടര്‍ ബ്രോ'

  
backup
February 19 2017 | 05:02 AM

%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d

കോഴിക്കോട്: പടിയിറങ്ങുന്നതിന് തൊട്ടുമുന്‍പ് കലക്ടര്‍ എന്‍. പ്രശാന്ത് ജില്ലയുടെ ഇ-മുഖത്തിന്റെ മുഖച്ഛായയും മാറ്റി. കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുതിയമുഖം നല്‍കിയാണ് കലക്ടര്‍ ബ്രോയുടെ പടിയിറക്കം.
കഴിഞ്ഞ ദിവസമാണ് വെബ്‌സൈറ്റിന്റെ പുതിയ രൂപകല്‍പ്പന പൂര്‍ത്തിയായത്. ഇപ്പോള്‍ പതിവ് സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ശൈലിയിലല്ല കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ്.
കലക്ടര്‍ തന്നെ ഈ വെബ്‌സൈറ്റിനെ വിശേഷിപ്പിക്കുന്നത് കേരളത്തിലെ ആദ്യത്തെ ഡൈനാമിക്, റെസ്‌പോണ്‍സീവ് ജില്ലാ വെബ്‌സൈറ്റ് എന്നാണ്. ഒരു കൂട്ടം സുമനസുകളുടെ പ്രയത്‌നവും എന്‍.ഐ.സിയുടേയും പിക്‌സല്‍ബേര്‍ഡിന്റെയും സാങ്കേതിക സഹകരണവുമാണ് വെബ്‌സൈറ്റും കണ്ടന്റും തയാറാക്കിയിട്ടുള്ളത്. വെബ്‌സൈറ്റ് രൂപകല്‍പ്പനക്കാകട്ടെ ഒരു രൂപപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിച്ചിട്ടുമില്ല.
കോഴിക്കോടിന്റെ സാംസ്‌കാരികവും മാനുഷികവുമായ മുഖങ്ങളുടെ പ്രതിഫലനം തന്നെ വെബ്‌സൈറ്റില്‍ ദര്‍ശിക്കാനാകും. കലക്ടറുടെ ഫേസ്ബുക്ക് പേജിന്റെ ലിങ്കും ഹോംപേജിലുണ്ട്. ജില്ലയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഹോംപേജില്‍ തന്നെ പ്രത്യേകം നല്‍കിയിട്ടുണ്ട്.
ടൂറിസം കേന്ദ്രങ്ങളെയും പൊതുസ്ഥാപനങ്ങളെയും പരിചയപ്പെടുത്തുന്ന സൈറ്റ് നല്‍കുന്നത് സമഗ്രമായ ഒരു കോഴിക്കോടന്‍ ചിത്രമാണ്. അതും മികച്ച സാങ്കേതികവിദ്യയിലൂടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  7 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  8 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  8 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  8 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  9 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  9 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  9 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  9 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  9 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  10 hours ago