ശിവരാത്രി: ബലിത്തറകളുടെ ലേലം നാളെയും തുടരും
ആലുവ: ശിവരാത്രി മണപ്പുറത്തെ ബലിത്തറകളുടെ ലേലം നാളെയും തുടരും. ബലിത്തറയ്ക്കുളള ലേല രീതി മാറ്റി നറുക്കെടുപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പുരോഹിതര്‍ ബലിത്തറ ലേലം ബഹിഷ്‌കരിക്കാനൊരുങ്ങിയതാണു ബലിത്തറ ലേലം ഒറ്റ ദിവസം കൊണ്ടണ്ട് പൂര്‍ത്തിയാകുന്നതിനു തടസമായത്. വെളളിയാഴ്ച 67 ബലിത്തറകളാണു ലേലം ചെയ്തത്. ശേഷിക്കുന്ന 130 ബലിത്തറകളുടെ ലേലമാണ് നാളെ നടക്കുന്നത്.
ലേലത്തിനു പകരം പഴയ രീതിയിലുള്ള നറുക്കെടുപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പുരോഹിതര്‍ ഉച്ചവരെ ലേലം ബഹിഷ്‌കരിക്കുകയായിരുന്നു. എന്നാല്‍ ലേലത്തില്‍ നിന്നു പിന്മാറാന്‍ തല്‍ക്കാലം കഴിയില്ലെന്ന നിലപാടില്‍ ദേവസ്വംബോര്‍ഡ് ഉറച്ചുനിന്നു. തുടര്‍ന്ന് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ദേവസ്വംബോര്‍ഡിന് നിവേദനം സമര്‍പ്പിച്ച് അടുത്ത തവണത്തേക്ക് എന്തെങ്കിലും മാറ്റങ്ങള്‍ പരിശോധിക്കാമെന്നു അധികൃതര്‍ അറിയിക്കുകയായിരുന്നു. പിതൃതര്‍പ്പണത്തിനുളള നിരക്ക് 50 രൂപയെന്ന് നിജപ്പെടുത്തരുതെന്ന ആവശ്യവും ബോര്‍ഡ് അംഗീകരിച്ചില്ല.
ദേവസ്വം സ്ഥിരമായി ഒരു ഒരു ബലിമണ്ഡപവും താല്‍ക്കാലികമായ മറ്റു രണ്ടു ബലിമണ്ഡപവുമാണ് നിര്‍മിച്ചിട്ടുളളത്. ഇവിടെ ദേവസ്വത്തിന്റെ കീഴിലുളള പുരോഹിതരായിരിക്കും സേവനമനുഷ്ഠിക്കുക. ഈ ബലിമണ്ഡപങ്ങളിലായി നാന്നൂറിലേറെ പേര്‍ക്ക് ഒരേ സമയം ബലിതര്‍പ്പണം നടത്തുവാന്‍ കഴിയുമെന്ന് ക്ഷേത്രം അഡ്മിനിസ്‌ഷ്രേന്‍ ഓഫിസര്‍ പി.ആര്‍ സുരേഷ് അറിയിച്ചു.
പൊടിശല്യം തടയാന്‍ ഇക്കുറി പ്രത്യേക ജാഗ്രത
ആലുവ: ശിവരാത്രി മണപ്പുറത്ത് പൊടി ശല്യം തടയുന്നതിന് ഇക്കുറി പ്രത്യേക ജാഗ്രത. സാധാരണയായി ശിവരാത്രി ദിവസം രാവിലെ മുതലാണ് പൊടിശല്യം തടയുന്നതിന് മണപ്പുറത്ത് വെള്ളം തളിക്കാറുളളത്.എന്നാല്‍ ഇക്കുറി വളരെ നേരത്തേ മുതല്‍ തന്നെ ഇതിനായി നടപടികള്‍ തുടങ്ങി. എല്ലാ ദിവസവും പലതവണ ലോറിയില്‍ വെളളമെത്തിച്ച് മണപ്പുറത്ത് പൊടിശല്യമേറെയുളള ഭാഗങ്ങളില്‍ തളിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ജനങ്ങള്‍ കൂടുതലായി കടന്നുവരുന്ന ഭാഗങ്ങളില്‍ ഇതിനോടകംമണ്ണ് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."