HOME
DETAILS

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; സംഭവത്തില്‍ പ്രതിഷേധം 

  
Shaheer
March 07 2025 | 09:03 AM

Auto driver dies after being beaten up by bus employess in Malappuram Protests erupt over incident

മലപ്പുറം: സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. 
തിരൂര്‍-മഞ്ചേരി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് അബ്ദുല്‍ ലത്തീഫിനെ മര്‍ദിച്ചത്. വടക്കേമണ്ണയിലെ ബസ്റ്റോപ്പില്‍ നിന്ന് ഓട്ടോയില്‍ യാത്രക്കാരെ കയറ്റിയതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്നു പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.

വെള്ളിയാഴ്ച രാവിലെയാണ് അബ്ദുല്‍ ലത്തീഫിന് മര്‍ദ്ദനമേറ്റത്. അബ്ദുല്‍ ലത്തീഫിന്റെ ഓട്ടോയില്‍ യാത്രക്കാര്‍ കയറുകയും തൊട്ടു പിന്നാലെ വന്ന സ്വകാര്യ ബസ്സിലെ ജീവനക്കാര്‍ ഓട്ടോതടഞ്ഞുനിര്‍ത്തി ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. തുടര്‍ന്നാണ് ബസ് ജീവനക്കാര്‍ ലത്തീഫിനെ മര്‍ദിച്ചത്.

പരുക്കേറ്റ അബ്ദുല്‍ ലത്തീഫ് ഓട്ടോ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു. അവിടെവച്ചാണ് ലത്തീഫ് കുഴഞ്ഞുവീണു മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി

Kerala
  •  4 days ago
No Image

വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  4 days ago
No Image

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ

uae
  •  4 days ago
No Image

ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago
No Image

'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി

National
  •  4 days ago
No Image

കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?

Kerala
  •  4 days ago
No Image

കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്

National
  •  4 days ago
No Image

ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?

International
  •  4 days ago
No Image

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി

uae
  •  4 days ago
No Image

ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്‌റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ

International
  •  4 days ago