HOME
DETAILS

'എനിക്ക് മോന്റെ കൂടെ പോകണം' ഇളയ മകന്റെ മരണ വാര്‍ത്തയറിഞ്ഞ് തകര്‍ന്ന് ഷെമി, ആരോഗ്യനില വഷളായി

  
Web Desk
March 07, 2025 | 7:28 AM

Venjaramoodu Murder Survivor Shemi in Critical Condition After Sons Death

തിരുവനന്തപുരം: ഇളയ മകന്റെ മരണ വാര്‍ത്തയറിഞ്ഞ് വെഞ്ഞാറമൂട് കൂട്ടക്കൊലയെ അതിജീവിച്ച ഷെമി. താനും ആത്മഹത്യ ചെയ്യുമെന്നാണ് അഫാന്റെ മാതാവ് പറയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇളയമകന്റെ കൂടെ പോകുമെന്നാണ് അവര്‍ പറയുന്നതെന്നും ആത്മഹത്യക്ക് ശ്രമിച്ചേക്കുമെന്ന് ഭയക്കുന്നതായും ബന്ധുക്കള്‍ പറയുന്നു. 

ഇളയമകന്‍ കൊല്ലപ്പെട്ടതറിഞ്ഞ ഇന്നലെ മുതല്‍ ഷെമിയുടെ ആരോഗ്യനില വഷളായിരിക്കുകയാണ്. ഷെമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. സാമ്പത്തിക കാരണങ്ങളാല്‍ ആശുപത്രി മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്.  നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. 


അതിനിടെ ഇന്ന് രാവിലെ വഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണിരുന്നു. രാവിലെ ഏഴരയോടെ തെളിവെടുപ്പ് നടക്കാനിരിക്കെയായിരുന്നു സംഭവം. തെളിവെടുപ്പിനിറങ്ങും മുന്‍പ് ശുചിമുറിയിലേക്ക് പോകണമെന്ന് അഫാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കയ്യിലെ വിലങ്ങ് നീക്കി. അതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് വ്യക്തമാക്കി. ആത്മഹത്യാ ശ്രമമാണെന്ന് സംശയിച്ചെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പൊലിസ് വ്യക്തമാക്കി.

ജയിലില്‍ അഫാന്‍ കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ലെന്നും അസ്വസ്ഥത നിറഞ്ഞ മാനസികാവസ്ഥയിലാണ് ഉള്ളതെന്നും പൊലിസ് പറയുന്നു. ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്‍് എന്ന കാരണത്താല്‍ കനത്ത സുരക്ഷയിലാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. സെല്ലിന് പുറത്ത് മൂന്ന് ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ബ്ലോക്കില്‍ സി.സി.ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ അഫാന്‍ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നും പൊലിസ് അറിയിച്ചു. ചോദ്യങ്ങള്‍ക്ക് കൂടുതലൊന്നും പറയാനില്ലെന്ന മറുപടിയാണ് നല്‍കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചശേഷം വെഞ്ഞാറമൂട് സി.ഐ വീണ്ടും മൊഴിയെടുക്കുന്നതിനിടെയാണ് ഈ പ്രതികരണം.

പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ പാങ്ങോട് പൊലിസ് അഫാനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അഫാനെ കസ്റ്റഡിയില്‍ വിട്ടത്.

സല്‍മാബീവിയുടെ വീട്ടിലും ആഭരണങ്ങള്‍ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിക്കും മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങള്‍ ആരംഭിക്കുക. വെഞ്ഞാറമൂട്, പാലോട് പൊലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. അതിനാല്‍ ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയില്‍ വാങ്ങലാകും ഉണ്ടാകുക.

അഫാന്റെ സഹോദരന്‍, പെണ്‍സുഹൃത്ത്, പിതാവിന്റെ സഹോദരന്‍, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങള്‍ വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ് വരുന്നത്. പിതൃമാതാവിന്റെ കൊല നടന്നത് പാങ്ങോട് സ്‌റ്റേഷന്‍ പരിധിലാണ് വരിക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം

National
  •  2 days ago
No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  2 days ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  2 days ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  2 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  2 days ago
No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  2 days ago
No Image

ഇനി 'പണി' വോട്ടർമാർക്ക്; ഫോമുമായി ബൂത്തിലെത്താൻ നിർദേശം 

Kerala
  •  2 days ago
No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങുകള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  2 days ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  2 days ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  2 days ago