HOME
DETAILS
MAL
backup
February 19 2017 | 20:02 PM
ഫണ്ടാംഗോ '17 ഭക്ഷ്യമേള സമാപിച്ചു
കോവളം: വിദേശി സ്വദേശി സഞ്ചാരികള്‍ക്ക് നാവിന് രുചിയുടെ വൈവിദ്ധ്യം പകര്‍ന്ന് മൂന്ന് ദിവസമായി നടന്നുവന്ന ഭക്ഷ്യമേള ഫണ്ടാംഗോ 2017 സമാപിച്ചു.കോവളം സമുദ്രാബീച്ചിന് സമീപത്തെ ഐ.എച്ച്.എം.സി.ടിയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറിന് പ്രിന്‍സിപ്പാള്‍ എല്‍.വി. കുമാര്‍ തിരിതെളിച്ചതോടെ ആരംഭിച്ച ഭക്ഷ്യമേളയില്‍ അഭൂത പൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയിലെ വിദ്യാര്‍ഥികള്‍ക്കു പ്രായോഗിക പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് ഫണ്ടാംഗോ എന്ന പേരില്‍ എല്ലാവര്‍ഷവും മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."