യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കരിപ്പൂരില്‍ മോഷ്ടാക്കളുണ്ട് സൂക്ഷിക്കുക
കൊണ്ടോട്ടി: ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകള്‍ കൊള്ളയടിക്കപ്പെടുന്നത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണെന്ന് സൂചന. ബാഗേജ് കൊള്ളയുടെ പാശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി വിമാനത്താവളത്തിലെ സി.സി.ടി.വി കാമറകളടക്കം പരിശോധിച്ചതില്‍ നിന്നാണ് മോഷണം നടന്നത് കരിപ്പൂരിലല്ലെന്ന് ബോധ്യമായത്. അതിനിടെ കഴിഞ്ഞ ഒരുമാസത്തിനകം 20 യാത്രക്കാര്‍ ബാഗേജുകള്‍ കൊള്ളയടിക്കപ്പെട്ടതായി എയര്‍ഇന്ത്യ എക്‌സ്പ്രസിന്പരാതി നല്‍കിയിട്ടുണ്ട്. 20 പേരും ദുബൈയില്‍ നിന്നെത്തിയവരാണ്. കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം, മുംബൈ, ദില്ലി, മംഗളൂരു വിമാനത്താവളങ്ങളില്‍ നിന്നാണ് 20 പരാതികള്‍ ലഭിച്ചത്.
ചൊവ്വാഴ്ച കരിപ്പൂരിലെത്തിയ ആറ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്നാണ് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടത്. ലഗേജിലുമുള്ള ബാഗുകളുടെ പൂട്ട് തകര്‍ത്താണ് യാത്രാ രേഖകള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍, വിദേശ കറന്‍സി, സ്വര്‍ണം തുടങ്ങിയവ അപഹരിച്ചിട്ടുള്ളത്. കേരളം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍പുറപ്പെടുന്നത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണ്. എന്നാല്‍ ദുബൈയില്‍ നിന്നുള്ള മറ്റു വിമാനങ്ങളിലെത്തിയവരുടെ ബാഗേജില്‍ നിന്ന് യാതൊന്നും നഷ്ടപ്പെട്ടില്ല.
ദുബൈ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജീവനക്കാര്‍ക്ക് ലഗേജ് കൈമാറ്റുന്നിടത്ത് വച്ചാണ് പെട്ടികള്‍ പൊട്ടിക്കുന്നതെന്നാണ് സംശയം. ഹാന്‍ഡ് ബാഗേജായി കൊണ്ടുവരുന്നവയിലാണ് യാത്രക്കാര്‍ വിലപിടിപ്പുളള സാധനങ്ങള്‍ വയ്ക്കാറുള്ളത്. യാത്രക്കൊപ്പം കൈയില്‍ കരുതാമെന്നുള്ളതും പരിശോധന കഴിഞ്ഞ് നേരിട്ട് ലഭിക്കുമെന്നതിനാലും പാസ്‌പോര്‍ട്ട് അടക്കമുള്ളവ യാത്രക്കാര്‍ കൈയിലുള്ള ബാഗിലാണ് കരുതുക. എന്നാല്‍ ഹാന്‍ഡ് ബാഗേജ് എട്ട് മുതല്‍ 10വരെ കിലോയില്‍ കൂടാന്‍ പാടില്ലെന്നാണ് നിയമം. ഓരോ വിമാന കമ്പനികള്‍ക്കും ഇത് വ്യത്യസ്ത രീതിയിലാണ്.
ദുബൈയിലെ സുരക്ഷാ പരിശോധനയില്‍ ഹാന്‍ഡ് ബാഗ് വലിപ്പം കൂടിയതാണെങ്കില്‍ ഇവ ലഗേജിലേക്ക് മാറ്റാന്‍ ജീവനക്കാര്‍ ആവശ്യപ്പെടും. കൈയില്‍ വെക്കുന്ന ബാഗാണെന്ന് കരുതി ഇവ ലോക്ക് ചെയ്യുകയോ ബാഗേജ് പൂര്‍ണമായും ആവരണം ചെയ്യുകയോ ചെയ്യാറുമില്ല.
ഇത്തരം ബാഗുകളില്‍ നിന്നാണ് സാധനങ്ങള്‍ കൂടുതല്‍ മോഷണം പോയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരുമാസത്തിനിടെ 20 പരാതികള്‍ ലഭിച്ചിട്ടും വിമാന കമ്പനി തുടരന്വേഷണം വൈകിപ്പിച്ചതാണ് മോഷണം തുടരാനിടയായതെന്ന് ആരോപണമുണ്ട്്.
സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തിയില്ലെങ്കില്‍ മോഷണത്തിന് ഇരയായേക്കാം
കൊണ്ടോട്ടി: ഗള്‍ഫ് യാത്രക്കാര്‍ വിലപിടിച്ച സാധനങ്ങള്‍ കൊണ്ടു വരുമ്പോള്‍ സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തിയില്ലെങ്കില്‍ മോഷണത്തിന് ഇരയായേക്കാം. ഹാന്‍ഡ് ബാഗ് കൈവശം വയ്ക്കാന്‍ അനുവദിക്കാതെ ലഗേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ വിലപിടിച്ച സാധനങ്ങള്‍ പൂര്‍ണമായും മാറ്റിയതിന് ശേഷം ലഗേജ് കൈമാറുക.
വിലപിടിപ്പുളള സാധനങ്ങള്‍ ചെറിയ ഹാന്‍ഡ് ബാഗില്‍ കൊണ്ടുവരാനും ശ്രദ്ധിക്കണം. അനുവദനീയമായ തൂക്കത്തില്‍ മാത്രം ഹാന്‍ഡ് ബാഗേജ് കൊണ്ടുവരിക. ബാഗുകള്‍ വിമാനത്താവളത്തില്‍ വച്ച് പ്രത്യേകം ആവരണം ചെയ്യുന്നതും നല്ലതാണ്.
ചെറിയ പൂട്ടുകളും മറ്റും പെട്ടെന്ന് പൊട്ടിക്കാന്‍ സാധിക്കും. കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്നവര്‍ ബാഗേജ് നഷ്ടപ്പെട്ടാലും പരാതി നല്‍കാന്‍ തുനിയാത്തതാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിമാന കമ്പനിയുടെ പരാതിയില്‍ ദുബൈയില്‍ അന്വേഷണം
കൊണ്ടോട്ടി: ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയത് സംബന്ധിച്ച് വിമാന കമ്പനി പരാതി നല്‍കി.
എയര്‍ഇന്ത്യ എക്‌സ്പ്രസ് ദുബൈ റീജ്യനല്‍ മാനേജരാണ് ദുബൈ പൊലിസ്, ദുബൈ ഗ്രൗണ്ട് ഹാന്റിലിങ് വിഭാഗങ്ങള്‍ക്ക് പരാതി നല്‍കിയത്. ഇതില്‍ അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."