ഷോളയാറില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വെള്ളം; കേരളത്തിന് നല്‍കില്ല
പാലക്കാട്: കഴിഞ്ഞ വര്‍ഷത്തെക്കാള്‍ (13.971 ടി.എം.സി) പറമ്പികുളം ഗ്രൂപ്പ് ഡാമുകളില്‍ ഉണ്ട്. കൂടാതെ അനധികൃതമായു പണിത കാടംപാറ ഡാമിലും, അപ്പര്‍ ആളിയാര്‍ ഡാമുകളില്‍ രണ്ടു ടി.എം.സി വെള്ളവുമുണ്ട്. തമിഴ്നാട് ഷോളയാറില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 ശതമാനം കൂടുതല്‍.
കേരള ഷോളയാര്‍ 21.68ശതമാനം അധികം, പറമ്പികുളം 18.63 ടി.എം.സി, തൂണക്കടവ് 25.04 ടി.എം.സി, പെരുവാരിപ്പള്ളം 29.53 ടി.എം.സി, തിരുമൂര്‍ത്തി 68.77 ടി.എം.സി വെള്ളം കൂടുതലുണ്ട്. കേരള ഷോളയാര്‍ ഒഴികെയുള്ള ഡാമുകളില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും വെള്ളം പറമ്പികുളം ഡാമില്‍ എത്തിച്ച് സര്‍ക്കാര്‍പതി വഴി നേരിട്ടോ ആളിയാറില്‍ ഇറക്കിയോ ഭാരതപ്പുഴയിലേക്ക് ഒഴുക്കാം. എന്നാല്‍ ആളിയാര്‍ ഡാമില്‍ 43 ശതമാനം വെള്ളം കുറവായി വെച്ചിരിക്കുന്ന തമിഴ്നാടിന്റെ കളളക്കളിയും കാണാം.
പറമ്പികുളം ഡാമില്‍ നോക്കിയാല്‍ വെളളം കുറവായികാണും. പറമ്പികുളത്തിനു മുകളിലായി തമിഴ്നാട് ഷോളയാര്‍ ഡാമില്‍ വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്നു. സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുധീര്‍ അറിയിച്ചു.
മണക്കടവ് വിയറില്‍ 2017 ജൂലൈ ഒന്നു മുതല്‍ 2018 ഫെബ്രുവരി 14 വരെ 5094 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളംആളിയാര്‍ കരാര്‍ പ്രകാരം 2156 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ പി.ആര്.ഡിക്ക് നല്കിയ കണക്ക്. പറമ്പിക്കുളം ആളിയാര്‍ പദ്ധതി ജലസംഭരണ നില ഇങ്ങനെ: ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന ക്കണക്ക്. ലോവര്‍ നീരാര്‍ 107.35(100.00), തമിഴ്നാട് ഷോളയാര്‍ 517.08(137.14), കേരളാ ഷോളയാര്‍ 4111.80(121.68), പറമ്പിക്കുളം 6664.68(118.63), തൂണക്കടവ് 489.55(125.04), പെരുവാരിപ്പള്ളം 531.73(129.53), തിരുമൂര്‍ത്തി 1186.57(168.77), ആളിയാര്‍ 364.45(57.07).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."