മൊബൈലിനു 13 അക്ക നമ്പര്‍ വരുമോ?
മെഷിന്‍ ടു മെഷീന്‍ (എം ടു എം) സിം കാര്‍ഡുകളുടെ നമ്പറുകള്‍ പത്ത് അക്കത്തില്‍നിന്ന് 13 അക്കത്തിലേക്കു മാറ്റാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബി.എസ്.എന്‍.എല്‍) നല്‍കി.
മെഷിന്‍ ടു മെഷീന്‍ നമ്പറുകള്‍ 13 അക്കത്തിലാക്കുന്നതിലൂടെ നിരീക്ഷണ കാമറകള്‍, കാറുകള്‍, കുട്ടികള്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍, സ്മാര്‍ട്ട് ഇലക്ട്രിക് മീറ്ററുകള്‍ എന്നിവയെ നിയന്ത്രിക്കുന്നതിന് സഹായിക്കും.
എം ടു എം ആശയവിനിമത്തിനായി നമ്പറുകളെ 13 അക്കത്തിലാക്കാനുള്ള പദ്ധതി 2018 ജൂലൈ ഒന്നിനാണ് നടപ്പിലാക്കുന്നത്. എന്നാല്‍ ഇത് നടപ്പിലാക്കിയാലും 10 അക്കമുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ക്ക് മാറ്റമുണ്ടാകില്ല.
എംടുഎം എന്നാല്‍
പുതിയകാലത്തെ ആശയവിനിമയ രീതിയാണ് എം ടു എം. സ്മാര്‍ട്ട് വീടുകളുടെയും സ്മാര്‍ട്ട് കാറുകളുടെയും സങ്കല്‍പ്പ കാഴ്ച്ചയൊരുക്കാന്‍ ഇതിലൂടെ സാധിക്കും.
ഗ്യാസ,് വൈദ്യുതി, ജലം എന്നിവ എത്ര ഉപയോഗിച്ചുവെന്ന് മനസിലാക്കാനും അതൊടൊപ്പം സ്റ്റോക്ക് കുറഞ്ഞ സമയങ്ങളില്‍ വിതരണക്കാരെ ഇത് അറിയിക്കാനും എം ടു എം സഹായിക്കും. അതൊടൊപ്പം വ്യക്തികളുടെ വീട്ടുപകരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനും ഇത് സഹായിക്കുന്നു.
എന്നാല്‍ സേവനദാതാക്കള്‍ക്ക് ബി എസ് എന്‍ എല്‍ അയച്ച സര്‍ക്കുലര്‍ ആശങ്കകിടയാക്കി. മെഷീന്‍ ടു മെഷീന്‍ സിം കാര്‍ഡുകളുടെ നമ്പറുകള്‍ 13 അക്കത്തിലേയ്ക്ക് മാറ്റണമെന്നാണ് സര്‍ക്കുലാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റിദ്ധരിച്ച് എല്ലാം സിം കാര്‍ഡ് നമ്പറുകളും 13 അക്കത്തിലേയ്ക്ക് മാറ്റുമെന്ന വാര്‍ത്തയായിരുന്നു പ്രചരിച്ചത്.
ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍, സൈ്വപ്പിങ് മെഷീന്‍ പോലുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകളിലെ നമ്പറുകളാണ് 13 അക്കത്തലേയ്ക്ക് മാറ്റുന്നത്. അതുകൊണ്ട് തന്നെ നിലവിലുള്ള സാധാരണ ഉപയോഗിക്കുന്ന നമ്പറുകള്‍ക്ക് മാറ്റമുണ്ടാകില്ല.
മെഷീനുകളെ മെഷീനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ആശയവിനമയത്തിനാണ് ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നതെന്നും 13ലക്ഷം കോടി മെഷീനുകളെ ഇതിലൂടെ ബന്ധിപ്പിക്കാനാണ് 13 അക്ക നമ്പര്‍ സംവിധാനം ഉപയോഗിക്കുന്നതെന്നും ബി എസ് എന്‍ എല്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."