രൂപ കൂപ്പുകുത്തുന്നു; നാട്ടിലേക്ക് പണമയക്കാന്‍ വന്‍തിരക്ക്
ജിദ്ദ: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രൂപ കൂപ്പു കുത്തുന്ന സാഹചര്യം മുന്‍നിര്‍ത്തി സഊദി ഉള്‍പ്പെടെ ഗള്‍ഫിലെ പണമിടപാട് സ്ഥാപനങ്ങളില്‍ വന്‍തിരക്ക്. മാസങ്ങളായി രൂപക്ക് ലഭിച്ച മേല്‍ക്കൈ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തില്‍ പ്രവാസികള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിയിരുന്നു.
ഈ അവസ്ഥക്കാണിപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലകളില്‍ ഏറെ നാളായി അവര്‍ അനുഭവിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നേരിയ ആശ്വാസം നല്‍കുന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്. ഡോളറിനെതിരേ രൂപക്ക് ഈ വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണിപ്പോള്‍ നേരിടുന്നത്. രണ്ടു ദിവസം കൊണ്ട് ഒന്നര രൂപയിലേറെയാണ് ഇടിഞ്ഞത്. ഗള്‍ഫ് കറന്‍സികളും ഇന്ത്യന്‍ രൂപയുമായുള്ള വിനിമയത്തിലും ഇത് പ്രകടമാണ്. ഒരു റിയാലിന് 17 രൂപ 64 പൈസ എന്നതാണ് സഊദിയിലെ വിനിമയ നിരക്ക്.
പഞ്ചാബ് നാഷനല്‍ ബാങ്ക് കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കാരില്‍ നിന്നും ഡോളറിനുണ്ടായ വന്‍ ആവശ്യകതയാണ് രൂപക്ക് തിരിച്ചടിയായത്. വിദേശ നിക്ഷേപകരും ആഗോള വ്യാപാരികളും ആഭ്യന്തര ഓഹരികളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്ന പ്രവണതയും രൂപക്ക് ദോഷം ചെയതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."