HOME
DETAILS
MAL
മധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
backup
February 24 2018 | 02:02 AM
തൃശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇന്നലെ മൃതദേഹം മെഡിക്കല്‍ കോളജിലെത്തിക്കാന്‍ വൈകിയതാണ് ഇന്നത്തേക്ക് മാറ്റാന്‍ കാരണം.
ഇന്ന് രാവിലെ എട്ട് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങും. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം മധുവിന്റെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അതേസമയം, മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും. കസ്റ്റഡിയിലുള്ള 12 പേരെ പൊലിസ് ചോദ്യം ചെയ്ത് വരികയാണ്.
മന്ത്രി എ.കെ ബാലന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് എന്നിവര്‍ ഇന്ന് അട്ടപ്പാടിയിലെത്തും.
ഇതിനിടെ മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മണ്ണാര്‍ക്കാട് തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."