ശുഹൈബ് വധം: അഞ്ചു പേര് കൂടി കസ്റ്റഡിയില്‍
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെക്കൂടി പൊലിസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ വിരാജ്പേട്ടയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം ഏഴായി.
കേസില്‍ അറസ്റ്റിലായ രണ്ടുപേരെ ദൃക്സാക്ഷികള്‍ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. കണ്ണൂര്‍ സ്പെഷല്‍ സബ്ജയിലില്‍ കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് ആകാശ് തില്ലങ്കേരിയെയും റിജിന്‍ രാജിനെയും ദൃക്സാക്ഷികളും അക്രമത്തില്‍ പരുക്കേറ്റവരുമായ നൗഷാദ്, റിയാസ് എന്നിവര്‍ തിരിച്ചറിഞ്ഞത്.
തെരൂരിലെ ചായക്കടയില്‍ വച്ചായിരുന്നു ഇക്കഴിഞ്ഞ 12ന് രാത്രി വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ ശുഹൈബിനെ വെട്ടിക്കൊന്നത്. 18നാണ് തില്ലങ്കേരി വഞ്ഞേരിയിലെ എം.പി ആകാശ്(24), കരുവള്ളിയിലെ റിജിന്‍രാജ്(24) എന്നിവര്‍ അറസ്റ്റിലായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."