HOME
DETAILS

അഞ്ചു ക്വിന്റലോളം നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നു പേര്‍ പിടിയില്‍

  
backup
February 24, 2018 | 8:21 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf

കൂത്തുപറമ്പ്: ലോറിയില്‍ കടത്തുകയായിരുന്ന അഞ്ചു ക്വിന്റലോളം നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഇരിട്ടി സ്വദേശികളായ മൂന്നു പേരെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ കൂത്തുപറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരിട്ടി സ്വദേശികളായ പുതിയപുരയില്‍ മുഹമ്മദലി (47), കെ.വി.ഹൗസില്‍ ഷംസുദ്ദീന്‍ (45), കെ.പി.ബഷീര്‍ (38) എന്നിവര്‍ പിടിയിലായത്.

എക്‌സൈസ് കമ്മീഷണറുടെ സ്പഷല്‍ സ്‌ക്വോഡിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നിര്‍മലഗിരി കോളജിനു സമീപം മെയിന്‍ റോഡില്‍ പരിശോധന നടത്തിയത്.

ഇരുപത്തിയാറ് ചാക്കുകളിലാക്കി ലോറിയില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയ നിലയിലായിരുന്നു 512 കിലോഗ്രാം തൂക്കം വരുന്ന പുകയില ഉല്‍പന്നങ്ങള്‍.

കര്‍ണാടകയില്‍നിന്നു കൊണ്ടുവരികയായിരുന്ന ഇവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്താറാണ് പതിവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവ കടത്താന്‍ ഉപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.ചിദംബരം, സിവില്‍ ഓഫീസര്‍മാരായ കെ.ബിജു, കെ.കെ.സാജന്‍, കെ.ഇസ്മയില്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  a day ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  a day ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  a day ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  a day ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago