HOME
DETAILS

മന്ത്രിമാര്‍ക്കെതിരേ കടുത്തസ്വരം; ശൈലജയുടെ നില പരുങ്ങലില്‍

  
backup
February 24, 2018 | 10:57 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b4%9f



തൃശ്ശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ചില മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്നത് കടുത്ത വിമര്‍ശനങ്ങള്‍. ഏറ്റവുമധികം വിമര്‍ശനമേറ്റുവാങ്ങിയ ശൈലജയെ സമ്മേളനത്തിനുശേഷം മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. തുടര്‍ച്ചയായി വാര്‍ത്താക്കുറിപ്പുകളിറക്കുകയല്ലാതെ ഫലപ്രദമായി ഇടപെടാന്‍ മന്ത്രിക്കാവുന്നില്ല. ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്.
സ്വാശ്രയ മെഡിക്കല്‍ കോഴ്‌സ് ഫീസ് വിഷയത്തില്‍ മന്ത്രിക്കുണ്ടായ വീഴ്ച പാര്‍ട്ടിക്കും വിദ്യാര്‍ഥിപ്രസ്ഥാനത്തിനും വലിയ അവമതിപ്പുണ്ടാക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് ആരോപിച്ചു.
മന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും ആരോപണമുയര്‍ന്നു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് ശൈലജയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
കടുത്ത വിമര്‍ശനത്തിനു വിധേയനായ മറ്റൊരു മന്ത്രി കെ.ടി ജലീലാണ്. അഞ്ചു ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ജലീലിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടി സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ജലീലിനെ മന്ത്രിയാക്കേണ്ടിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. ഇതു പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വകുപ്പിനു കീഴിലുള്ള പദ്ധതികള്‍ താളംതെറ്റിക്കിടക്കുകയാണ്.
വകുപ്പിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമാണ്. ചിലര്‍ ജനപ്രതിനിധികളോട് ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നത്. അവരെ നിയന്ത്രിക്കാന്‍ മന്ത്രിക്കാവുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
തോമസ് ഐസക്, ജി. സുധാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നു. കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാര്‍ക്ക് വളന്ററി റിട്ടയര്‍മെന്റ് സ്‌കീം നടപ്പാക്കണമെന്നും പകരം പ്രാപ്തരായവരെ കൊണ്ടുവരണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  4 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  4 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  4 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  4 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  4 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  4 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  4 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  4 days ago