ലൈംഗികക്കുറ്റം: മൂന്നു വര്‍ഷത്തിനിടെ റെഡ്‌ക്രോസില്‍ 21 പേരുടെ ജോലി തെറിച്ചു
ജനീവ: ലൈംഗികമായ ദുര്‍നടപ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര സന്നദ്ധ സേവനസംഘമായ റെഡ്‌ക്രോസില്‍നിന്ന് മൂന്നു വര്‍ഷത്തിനിടെ ജോലി തെറിച്ചത് 21 പേര്‍ക്ക്. ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദി റെഡ്‌ക്രോസ്(ഐ.സി.ആര്‍.സി) തന്നെ നേരിട്ട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അന്താരാഷ്ട്ര ചാരിറ്റി സംഘടനയായ ഓക്‌സ്ഫാമിലെ ജീവനക്കാരെ കുറിച്ചു നിരന്തരം ലൈംഗിക കുറ്റങ്ങള്‍ പുറത്തുവന്നതിനു പിറകെയാണ് റെഡ്‌ക്രോസ് അധികൃതരുടെ വെളിപ്പെടുത്തല്‍. നേരത്തെ, വിവിധ രാജ്യങ്ങളില്‍ സേവനത്തിലുള്ള യു.എന്‍ സൈനികരെ കുറിച്ചും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഐ.സി.ആര്‍.സി ഡയരക്ടര്‍ ജനറല്‍ വൈവെസ് ഡാക്കോര്‍ഡാണു വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ലൈംഗിക ആരോപണങ്ങളെ തുര്‍ന്ന് നിരവധി ജീവനക്കാര്‍ പുറത്താക്കപ്പെടുകയോ പദവി രാജിവച്ചു പുറത്തുപോകുകയോ ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തേണ്ടി വന്ന ദിവസം സംഘടനയെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണെങ്കിലും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
റെഡ്‌ക്രോസ് ജീവനക്കാര്‍ക്കിടയില്‍ ലൈംഗിക ചൂഷണം നടക്കുന്നതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സംഘടന ആന്തരികരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2006 മുതല്‍ തന്നെ ലൈംഗികമായ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് റെഡ്‌ക്രോസ് വിലക്കിയിരുന്നു.
റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ റെഡ്‌ക്രോസ് മേധാവി തയാറായിട്ടില്ല. ലോകവ്യാപകമായി 17,000ത്തോളം ജീവനക്കാരുള്ള സന്നദ്ധ സംഘമാണ് ഐ.സി.ആര്‍.സി. ആഫ്രിക്കന്‍ രാജ്യമായ ഹെയ്ത്തിയില്‍ സേവനത്തിലുള്ള ഓക്‌സ്ഫാം ഉദ്യോഗസ്ഥരെ കുറിച്ചുള്ള ലൈംഗിക ആരോപണങ്ങള്‍ അടങ്ങിയ വാര്‍ത്ത കഴിഞ്ഞ മാസം ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു ഇവ. ഇതേതുടര്‍ന്ന് സംഘം മാപ്പു പറയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."