പി.എന്‍.ബി തട്ടിപ്പ്; 16 ബാങ്കുകളോട് വിശദീകരണം ചോദിച്ചു
മുബൈ: ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന വ്യവസായി നീരവ് മോദി, ബന്ധു മെഹുല്‍ ചോക്‌സി എന്നവര്‍ക്കെതിരേയുള്ള അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വ്യാപിപ്പിച്ചു.
അന്വേഷണ ഭാഗമായി നീരവ് മോദിയും മെഹുല്‍ ചോക്‌സിയും വായ്പയെടുത്ത 16 ബാങ്കുകളോട് ഇ.ഡി വിശദീകരണം തേടി. ഈ ബാങ്കുകളുടെ റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചാല്‍ ബാങ്കുകള്‍ക്ക്20,000കോടി രൂപയുടെ നഷ്ടത്തിന്റെ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും നിലവില്‍ നല്‍കിയ വായ്പകളും വായ്പക്ക് ഈടായി നല്‍കിയത്, വായ്പയുടെ ഇനം എന്നിവകളുടെ വിശദീകരണം തേടിയാണ് ഇ.ഡി ഡയരക്ടര്‍ കര്‍നല്‍ സിങ് ബാങ്കുകള്‍ക്ക് നോട്ടിസ് അയച്ചത്.
നിലവില്‍ ബാങ്കുകള്‍ നല്‍കിയിരിക്കുന്ന വലിയ വായ്പകളാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് കര്‍ണല്‍ സിങ് പറഞ്ഞു. വായ്പയുടെ 12 ശതമാനം മാത്രമുള്ള ഈട് വസ്തുവിന്മേലാണ് ഈ വായ്പകള്‍ മുഴവനായും നല്‍കിയിരിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഈ വായ്പകള്‍ നല്‍കിയതെന്നും ഇത് തിരിച്ചുപിടിക്കാന്‍ സാധിക്കുമോയെന്നു തിരിച്ചറിയേണ്ടതുണ്ട്. തങ്ങളോട് പരാതി നല്‍കാന്‍ ഏതെങ്കിലും ബാങ്കിനോട് ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ഇതുവരെ 11.500 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ഇ.ഡി ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ നിരവധി ബാങ്കുകളില്‍ ഇവര്‍ നടത്തിയ തട്ടിപ്പുകള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ഇത് 10,000 -5000 കോടികളുടെ ഇടയിലാവാനാണ് സാധ്യതയെന്ന് അവര്‍ പറഞ്ഞു. ഇവര്‍ക്കെതിരേ പഞ്ചാബ് ബാങ്ക് പരാതി നല്‍കിയതിന്റെ തൊട്ട് മുന്‍പാണ് രണ്ടുപേരും രാജ്യം വിട്ടത്. കോടതിയില്‍ ഹാജരാവാനുള്ള നിര്‍ദേശത്തിന് രണ്ടുപേരും മറുപടി നല്‍കിയിട്ടില്ല. ഇവരുടെ സ്വത്തുകള്‍ അധികൃതര്‍ കണ്ടുകെട്ടാന്‍ തുടങ്ങിയിട്ടുണ്ട്. നീരവ് മോദിയുടെ 523 കോടിയുടെ സ്വത്തുക്കള്‍ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. 21 സ്ഥാവര ജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. 81.16 കോടിയുടെ വിലവരുന്ന ആഡംബര ഫ്‌ളാറ്റും മുംബൈ വെറോലിയിലെ ഫ്‌ളാറ്റും ജപ്തി ചെയ്തവയില്‍പ്പെടുന്നു. ആറുവീടുകള്‍, 10 ഓഫിസ് കെട്ടിടങ്ങള്‍, പൂനയിലെ ഫ്‌ളാറ്റ്, 53 ഏക്കറുള്ള സോളാര്‍ പവര്‍പ്ലാന്റ് തുടങ്ങിയവും കണ്ടുകെട്ടിയവയില്‍പ്പെടുന്നു.
നടപടികളുടെ ഭാഗമായി പാസ്‌പോര്‍ട്ടുകള്‍ മരിവിപ്പിച്ചിരുന്നു. ഈ മാസം 16ന് പാസ്‌പോര്‍ട്ടുകളുടെ നിയമ സാധുത വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് പ്രതികരണമറിയാന്‍ ഒരാഴ്ചത്തെ കാലയളവ് മന്ത്രാലയം ഇവര്‍ക്ക് അനുവദിച്ചിരുന്നു.
മെഹുല്‍ ചോക്‌സിയും അദ്ദേഹത്തിന്റെ കമ്പനികളായ ഗീതാഞ്ജലി ജെംസ്, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാന്‍ഡ് എന്നിവ 2017 മാര്‍ച്ച് 31 വരെ 3,00കോടി രൂപ 37 ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."