HOME
DETAILS

2023നു ശേഷവും ചൈനയില്‍ വാഴ്ച തുടരാന്‍ ഷി ജിന്‍പിങ്

  
backup
February 26 2018 | 03:02 AM

2023%e0%b4%a8%e0%b5%81-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a


ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് 2023നു ശേഷ വും അധികാരത്തില്‍ വാഴാനുള്ള വഴിയൊരുക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തുടര്‍ച്ചയായി രണ്ടു തവണയിലേറെ പ്രസിഡന്റ് പദവിയില്‍ തുടരുന്നതിന് പാര്‍ട്ടി ഭരണഘടനയിലുള്ള വിലക്ക് നീക്കാനാണു നീക്കം നടക്കുന്നത്.
ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണു വാര്‍ത്ത പുറത്തുവിട്ടത്. പാര്‍ട്ടിയില്‍ ഏകാധിപത്യം ഉറപ്പിച്ചിതിനു പിറകെ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലും ജിന്‍പിങ് ആധിപത്യം തുടരുമെന്നു നേരത്തെ തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഇതിനായി ഭരണഘടന തന്നെ തിരുത്താനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുങ്ങുന്നത്.
പാര്‍ട്ടി ഭരണഘടന പ്രകാരം പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തുടര്‍ച്ചയായി രണ്ടു തവണയിലേറെ പദവിയില്‍ തുടരാനാകില്ല. ഈ വ്യവസ്ഥ എടുത്തുകളയാനാണു നീക്കം നടക്കുന്നത്. ഇന്നു തുടങ്ങാനിരിക്കുന്ന പാര്‍ട്ടി പ്ലീനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ വര്‍ഷാവസാനം നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജിന്‍പിങ് പാര്‍ട്ടിയെ പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാക്കിയിരുന്നു.
മാവോ സേതൂങ്ങിനു ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവായും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സാമ്പത്തിക-സാമൂഹിക കാഴ്ചപ്പാടുകള്‍ പാര്‍ട്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തിരുന്നു.
1953ല്‍ ജനിച്ച ഷി ജിന്‍പിങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ ഷി സോങ്‌സുവിന്റെ മകനാണ്. 1974ല്‍ പാര്‍ട്ടി അംഗത്വം നേടിയ ഷി ജിന്‍പിങ് 2013ലാണ് ആദ്യമായി രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago