HOME
DETAILS

സഊദിയില്‍ സാമ്പത്തിക കുറ്റത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി മോചിതനായി

  
backup
February 26 2018 | 07:02 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%95%e0%b5%81%e0%b4%b1

ദമാം: സാമ്പത്തിക പ്രശ്‌നത്തിന്റെ പേരില്‍ സ്‌പോണ്‍സര്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി ജയില്‍ മോചിതനായി. കോഴിക്കോട് മുക്കം കാരമൂല സ്വദേശി കൂറാംബ്ര മുഹമ്മദാണ് 80,000 റിയാല്‍ നഷ്ടപരിഹാരമായി കെട്ടിവെച്ചതിനെ തുടര്‍ന്ന് ജയില്‍ മോചനം സാധ്യമായത്. സാമൂഹ്യ പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പ്രവര്‍ത്തന ഫലമാണ് ജയില്‍ മോചനം സ്ഥലമായത്.

സെയില്‍സ്മാന്‍ ജോലിയില്‍ തുടരുന്നതിനിടെ നാട്ടില്‍ പോകാനായി സ്‌പോണ്‍സറെ സമീപിച്ചപ്പോഴാണ് സ്റ്റോക്കില്‍ കുറവുണ്ടെന്ന കാരണം പറഞ്ഞു സ്‌പോണ്‍സര്‍ കേസ് ഫയല്‍ ചെയ്തത്. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെയെത്തിയ ഇദ്ദേഹം രണ്ടു വര്‍ഷത്തിന് ശേഷമാണ് നാട്ടിലേക്ക് പോകാനുള്ള അനുമതി തേടി സ്‌പോണ്‍സറെ സമീപിച്ചത്.

സ്‌പോണ്‍സറുടെ കീഴിലുള്ള സ്‌റ്റോറില്‍ നിന്നും സാധനങ്ങള്‍ എടുത്ത് കടകളില്‍ വിതരണം ചെയ്യുന്ന ജോലിക്കിടെ സ്റ്റോറില്‍ 102000 റിയാലിന്റെ സ്‌റ്റോക്കില്‍ കുറവുണ്ടെന്നും അതിനുത്തരവാധി മുഹമ്മദാണെന്നും ആരോപിച്ചാണ് സ്‌പോണ്‍സര്‍ കേസ് ഫയല്‍ ചെയ്തത്.

ഒടുവില്‍ കോടതിയിലെത്തിയ കേസില്‍ നഷ്ട പരിഹാരം നല്‍കാനുള്ള വിധിയില്‍ ഇത്രയും തുക നല്‍കാന്‍ കഴിയാത്തതിനാല്‍ കേസ് നീണ്ടു പോവുകയായിരുന്നു. ഇതേ തുടര്‍ന്ന്! മുഹമ്മദിന്റെ മോചനത്തിനായി നാട്ടുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ശ്രമമാരംഭിക്കുകയും സ്‌പോണ്‍സര്‍ നഷ്!ട പരിഹാര തുകയില്‍ നിന്നും 22000 റിയാല്‍ വിട്ടുവീഴ്ചക്ക് തയ്യാറാവുകയും ചെയ്തതോടെയാണ് മോചനം സാധ്യമായത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കുള്ള ടിക്കറ്റ് കൂടി ശരിയാകുന്ന മുറക്ക് മുഹമ്മദിന് അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കും. മുഹമ്മദിന് അഞ്ച് വയസുള്ള ഒരു മകനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago