പ്രതിപക്ഷം മാന്യത കാട്ടിയില്ല: സ്പീക്കര്‍
തിരുവനന്തപുരം: ചെയറിനോട് പ്രതിപക്ഷം മാന്യത കാട്ടിയില്ലെന്നും പ്രതിപക്ഷം തുടര്‍ച്ചയായി സഭ തടസപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.
സഭയോടോ ജനാധിപത്യത്തോടോ അല്‍പമെങ്കിലും ആദരവ് കാട്ടുന്നുവെങ്കില്‍ ഇത്തരം പ്രതിഷേധങ്ങള്‍ സഭയില്‍ ഒഴിവാക്കണമെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെയറിന് അംഗങ്ങളെ കാണാന്‍ കഴിയാത്ത രീതിയിലാണ് പ്രതപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്.
പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഇനിയും സംരക്ഷിക്കപ്പെടും. പ്രതിപക്ഷത്തിന്റെ ഏതു പ്രശ്‌നങ്ങളും സഭയില്‍ അവതരിപ്പിക്കാം. ഏതെങ്കിലും തരത്തിലുള്ള ഒരു തെറ്റിദ്ധാരണയും ആര്‍ക്കും ആവശ്യമില്ല. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന എല്ലാ പ്രശ്‌നങ്ങളും സഭയില്‍ കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം അംഗീകരിക്കും. അടിയന്തര പ്രമേയം അടക്കമുള്ള എല്ലാ വിഷയങ്ങളും സഭയില്‍ വീണ്ടും പ്രതിപക്ഷത്തിന് ഉന്നയിക്കാവുന്നതാണ്. സഭ നടത്തിക്കൊണ്ടുപോകാനുള്ള മിനിമം അച്ചടക്കം പാലിക്കുമെന്ന് ഉറപ്പ് നല്‍കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ജനങ്ങളുടെ പ്രതിഷേധം ഏത് തരത്തില്‍ രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷത്തിന് തീരുമാനിക്കാം. ആ ബോധ്യത്തെ താന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ചെയറിനെ അവഹേളിക്കുന്നത് തെറ്റാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കുന്നതാണ് തന്റെ നിലപാട്. ഇന്നു രാവിലെ പി.എ.സി യോഗം കൂടി സഭയുടെ മുന്നോട്ടുള്ള പോക്ക് തീരുമാനിക്കും. അതേസമയം, തനിക്കെതിരേ പ്രതിപക്ഷം ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."