HOME
DETAILS

ജീവിതയാത്രയ്ക്കുള്ള വാഹനങ്ങള്‍

  
backup
March 04 2018 | 04:03 AM

ulkazhcha-jeevitha-yathraykkulla-vahananga

മക്കയിലേക്കുള്ള പാത താണ്ടുകയാണ് സൂഫിയായ ഇബ്‌റാഹീം ഇബ്‌നു അദ്ഹം. കാല്‍നടയായിട്ടാണു യാത്ര. കൈയില്‍ പാഥേയമെന്നു പറയാന്‍ ഒന്നുമില്ല. കാതങ്ങള്‍ ഇനിയുമേറെ പിന്നിടേണ്ടതുണ്ട്. അതിസാഹസികമാര്‍ന്ന ആ സഞ്ചാരം കണ്ടപ്പോള്‍ ഒട്ടകപ്പുറത്തേറി വന്ന കുഗ്രാമവാസിയായ അറബി ചോദിച്ചു: ''അല്ലെയോ ഗുരുവേ.. എവിടേക്കാണ്...?'' 

അദ്ദേഹം പറഞ്ഞു: ''ദൈവഭവനത്തിലേക്ക്..''
''വാഹനവും പാഥേയവുമില്ലാതെ ഇത്ര ദീര്‍ഘമായ യാത്ര ചെയ്യാന്‍ താങ്കള്‍ക്കെന്താ ഭ്രാന്തോ...?''-അറബി.
അപ്പോള്‍ ഇബ്‌റാഹീം ഇബ്‌നു അദ്ഹം: ''എനിക്കു നിങ്ങള്‍ കാണാത്ത അനേകം വാഹനങ്ങളുണ്ട്.''
''എന്തൊക്കെയാണവ..?''-അറബിക്ക് അറിയാന്‍ ആകാംക്ഷ.
അദ്ദേഹം വിശദീകരിച്ചു: ''എനിക്കെന്തെങ്കിലും പ്രയാസങ്ങള്‍ വന്നാല്‍ ഞാന്‍ ക്ഷമയെന്ന വാഹനത്തില്‍ കയറും. അനുഗ്രഹങ്ങളെത്തിയാല്‍ നന്ദി എന്ന വാഹനത്തില്‍ കയറും. ദൈവവിധിയിറങ്ങിയാല്‍ ഞാന്‍ തൃപ്തിയെന്ന വാഹനത്തിലാണു കയറിപ്പറ്റുക. എന്റെ ദേഹം എന്തിലേക്കെങ്കിലും എന്നെ ക്ഷണിച്ചാല്‍ ഞാന്‍ ഒരു കാര്യം മനസിലാക്കും: ആയുസില്‍നിന്ന് കഴിഞ്ഞുപോയതാണ് ഇനി കഴിയാനിരിക്കുന്നതിനെക്കാള്‍ കൂടുതല്‍..''
ഇതു കേട്ടപ്പോള്‍ അറബി പറഞ്ഞു: ''യാത്ര തുടര്‍ന്നോളൂ, താങ്കളാണ് യഥാര്‍ഥ വാഹനയാത്രികന്‍. ഞാനൊരു കാല്‍നടക്കാരന്‍ മാത്രം.''
കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കാണു പോകേണ്ടത്. പോകാന്‍ വിലയേറിയ വാഹനമുണ്ട്. പക്ഷേ, ദീര്‍ഘമായ ആ യാത്രയ്ക്കു തീരെ ക്ഷമയില്ല.. ആലോചിക്കുമ്പോള്‍ തന്നെ വിറളി പിടിക്കുന്നു.. തല്‍ക്കാലം യാത്രാതീരുമാനം ഉപേക്ഷിക്കുന്നു.. ആലോചിച്ചുനോക്കൂ, ഇവിടെ വാഹനമുണ്ടായിട്ടെന്തു കാര്യം..? വാഹനം അയാളെ ലക്ഷ്യസ്ഥലത്തെത്തിച്ചോ...?
ഇനി വാഹനമൊന്നുമില്ലെന്നു കരുതുക. എന്നാലും എങ്ങനെയെങ്കിലും തിരുവനന്തപുരത്തെത്തിയേ തീരൂ എന്നാണു നിശ്ചയം.. അതിനാല്‍ കാല്‍നടയായിട്ടു തന്നെ യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നു. യാത്ര തുടങ്ങുന്നു.. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യസ്ഥലത്തെത്തുകയും ചെയ്യുന്നു.. ഇവിടെ വാഹനമില്ലെങ്കിലെന്തു കുഴപ്പം...?
വാഹനം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനോമുകുരത്തില്‍ മിന്നിത്തെളിയുന്ന ചില ചിത്രങ്ങളുമുണ്ട്. അതു കാറാവാം. ബൈക്കാവാം. ബസോ ട്രെയിനോ ആവാം. എന്നാല്‍ അവയെല്ലാം മനുഷ്യന്റെ യഥാര്‍ഥ വാഹനങ്ങളാണോ...? വഹിച്ചുകൊണ്ടുപോകുന്ന വസ്തുവിനാണു വാഹനം എന്നു പറയുന്നതെങ്കില്‍ അവയൊന്നും യഥാര്‍ഥ വാഹനങ്ങളല്ല. കാരണം, അവ നമ്മെ കൊണ്ടുപോവുകയല്ല, നാം അവയെ കൊണ്ടുപോവുകയാണു ശരിക്കും ചെയ്യുന്നത്. നാം കൊണ്ടുപോയില്ലെങ്കില്‍ അതെല്ലാം നിന്നിടത്തുതന്നെ നില്‍ക്കും. നാം അവയെ കൊണ്ടുപോകുമ്പോള്‍ അതിന്റെ പ്രതിഫലമായി അവ നമ്മെയും കൊണ്ടുപോകുന്നുവെന്നുമാത്രം. അപ്പോള്‍ പിന്നെ ഏതാണു മനുഷ്യന്റെ യഥാര്‍ഥ വാഹനം..? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മുകളിലുദ്ധരിച്ച ചരിത്ര സംഭവത്തില്‍ നാം കണ്ടത്.
യഥാര്‍ഥ വാഹനങ്ങളിലൊന്നു ക്ഷമയാണ്. ഏതു ബുദ്ധിമുട്ടുകളെയും പ്രയാസങ്ങളെയും തരണം ചെയ്യാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതു ക്ഷമയെന്ന വാഹനമാണ്. ആ വാഹനം കൂടെയുള്ളവന് ഏതു പ്രതിസന്ധികളിലും മുന്നോട്ടുപോകാം. അവന്റെ ജീവിതയാത്ര ഒരിടത്തും നിലച്ചുപോകില്ല. നമ്മള്‍ കരുതിയ വാഹങ്ങളിലൊന്നുപോലുമില്ലെങ്കിലും അവനു സുഖമായി യാത്ര ചെയ്യാം. ക്ഷമയെന്ന ആ വാഹനമില്ലെങ്കില്‍ എത്ര വിലകൂടിയ കാറും ബൈക്കും ഉണ്ടായിട്ടു കാര്യമില്ല. അവ നമ്മെ ലക്ഷ്യത്തിലെത്തിക്കില്ല. അവയെ ലക്ഷ്യത്തിലെത്തിക്കേണ്ടതു നമ്മളാണ്. അവയെ ലക്ഷ്യത്തിലെത്തിക്കുക വഴി നമ്മളും ലക്ഷ്യത്തിലെത്തുന്നുവെന്നു മാത്രം. നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നതാകട്ടെ ക്ഷമയെന്ന വാഹനവുമാണ്. അപ്പോള്‍ ക്ഷമയാണു നമ്മെയും നമ്മുടെ വാഹനത്തെയും ലക്ഷ്യത്തിലെത്തിക്കുന്നതെന്നു വരുന്നു. എങ്കില്‍ കാറല്ല, ക്ഷമയാണ് യഥാര്‍ഥ വാഹനം എന്നു പറഞ്ഞുകൂടേ..
ഏതു സ്ഥലത്തേക്കും ഒരു വാഹനത്തെയല്ല, സന്ദര്‍ഭോചിത വാഹനങ്ങളെയാണു നാം ആശ്രയിക്കാറുള്ളത്. വളരെ കുറഞ്ഞ ദൂരമുള്ള സ്ഥലത്തേക്കു കാലിനെ തന്നെ ആശ്രയിക്കും. അതിനെക്കാള്‍ ദൂരം കൂടിയ സ്ഥലത്തേക്ക് ബൈക്കിനെ. അതിലും കൂടുതല്‍ ദൂരമുണ്ടെങ്കില്‍ കാറോ ബസോ ട്രെയിനോ പിടിക്കും. രാജ്യം വിട്ടുള്ള യാത്രയാണെങ്കില്‍ ഫ്‌ളൈറ്റുമാകും. ഇതുപോലെ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു നമ്മുടെ യഥാര്‍ഥ വാഹനങ്ങളിലും വ്യത്യാസങ്ങള്‍ വരുന്നുണ്ട്. പ്രതിസന്ധികള്‍ വരുമ്പോള്‍ നാം കയറേണ്ടതു ക്ഷമയെന്ന വാഹനത്തിലാണ്. അതില്‍ കയറിയാല്‍ രക്ഷപ്പെട്ടു, യാത്ര മുന്നോട്ടുപോകും. ആ വാഹനം കിട്ടാതെ വന്നാല്‍ യാത്ര മുടങ്ങുകയും ചെയ്യും. സൗകര്യങ്ങളെല്ലാമുണ്ടായിട്ടും ക്ഷമയെന്ന വാഹനമില്ലാത്തതിന്റെ പേരില്‍ പലരും പാതിവഴിയില്‍വച്ചു യാത്ര അവസാനിപ്പിക്കുന്നതു കാണാറില്ലേ.
പ്രതിസന്ധിക്കു പകരം പ്രശാന്തതയും നിഗ്രഹത്തിനു പകരം അനുഗ്രഹവുമാണെന്നു കരുതുക. അപ്പോള്‍ നാം ആശ്രയിക്കേണ്ട വാഹനം നന്ദിയാണ്. അതില്‍ കയറിയാല്‍ ജീവിതയാത്ര മുന്നോട്ടുപോകും. പകരം നന്ദികേടു കാണിച്ച് ആ വാഹനം കയറാതിരുന്നാല്‍ നാം പുരോഗതിയിലേക്കല്ല, അധോഗതിയിലേക്കാണു കൂപ്പുകുത്തുക. നന്ദിയെന്ന വാഹനത്തില്‍ കയറാത്തതാണല്ലോ ഒരു കാലത്ത് ലോകോത്തര മുതലാളിയായി വാണിരുന്ന ഖാറൂനിനു തന്റെ ജീവിതയാത്ര യഥാര്‍ഥ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെ പോയത്.
ദൈവവിധി ഒരുപക്ഷേ, പ്രത്യക്ഷത്തില്‍ നമുക്കനുകൂലമായിരിക്കാം. ചിലപ്പോള്‍ പ്രതികൂലവുമായിരിക്കാം. ഏതായിരുന്നാലും നാം ആശ്രയിക്കേണ്ടത് തൃപ്തി എന്ന വാഹനത്തെയാണ്. അതില്‍ കയറിയാല്‍ കാഠിന്യാവസ്ഥയിലും കാരുണ്യാവസ്ഥയിലും നമുക്കു യാത്ര തുടരാന്‍ കഴിയും. സന്തോഷാവസ്ഥയിലും സന്താപാവസ്ഥയിലും ഒരേ യാത്രാനുഭവമായിരിക്കും. ആസ്വദിച്ചു തന്നെ മുന്നോട്ടുപോകാം.
ചുരുക്കത്തില്‍, ജീവിതയാത്രയെ മുന്നോട്ടുകൊണ്ടുപോകുന്ന വാഹനങ്ങളാണു ക്ഷമയും കൃതജ്ഞതയും തൃപ്തിയുമെല്ലാം. അവയുണ്ടെങ്കില്‍ നമ്മുടെ ഏതു യാത്രയും ലക്ഷ്യത്തിലെത്തും. അവയില്ലെങ്കില്‍ ഭൗതികമായ ഏത് ആഢംബരവാഹനങ്ങളുണ്ടായിട്ടും കാര്യമില്ല; നമ്മള്‍ ലക്ഷ്യത്തിലെത്തില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago