ലക്ഷ്യംവച്ചത് സുഗതനെത്തന്നെ; ഒറ്റപ്പെട്ട് എ.ഐ.വൈ.എഫ്
പുനലൂര്‍(കൊല്ലം): എ.ഐ.വൈ.എഫ് പ്രാദേശിക നേതൃത്വം കൊടികുത്തിയതില്‍ മനംനൊന്ത് പ്രവാസിയായ സുഗതന് സ്വന്തം വര്‍ക്ക്ഷോപ്പില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.ഐയും എ.ഐ.വൈ.എഫും ഒറ്റപ്പെടുന്നു.
സംഭവം വിവാദമായതിനിടെ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട തഹസില്‍ദാറോട് വിശദീകരണം തേടി. 2008 മുതലുള്ള നിലംനികത്തലുകളാണ് തഹസില്‍ദാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത്. വിളക്കുടി പഞ്ചായത്തില്‍ വയല്‍ നികത്തലും കുന്നിടിക്കലും വ്യാപകമായി നടക്കുന്നതിനിടെയാണ്, ഇത്തരം സംഭവങ്ങളിലൊന്നും നടപടി സ്വീകരിക്കാതെ, 2007ല്‍ നികത്തിയ ഭൂമി പാട്ടത്തിനെടുത്ത് ഷെഡ്ഡ് സ്ഥാപിച്ചതിന് എ.ഐ.വൈ.എഫ് കൊടിനാട്ടിയത്.
വിളക്കുടിയില്‍ കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് വമ്പന്‍ കെട്ടിടങ്ങളാണ് പണിതുയര്‍ത്തുന്നത്. വിളക്കുടി പഞ്ചായത്തില്‍ വയല്‍ നികത്തലും കുന്നിടിക്കലും വ്യാപകമാണെന്ന് പ്രസിഡന്റ് ബി വിജയന് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."