ലാസ്റ്റ് ഗ്രേഡ് അഡൈ്വസ് നടപടികള്‍ ഇഴയുന്നു
കൊട്ടിയം: കാലാവധി അവസാനിക്കാന്‍ മൂന്നരമാസം മാത്രം ശേഷിക്കേ ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ലിസ്റ്റിലെ അഡൈ്വസ് നടപടികള്‍ ഇഴയുന്നു.
ബിരുദധാരികള്‍ ഉള്‍പ്പെട്ട അവസാന എല്‍.ജി.എസ് ലിസ്റ്റിനാണ് ഈ അവസ്ഥ. കഴിഞ്ഞ മൂന്നാഴ്ചയായി 13 ഒഴിവുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടും ജില്ലാ പി.എസ്.സി ഓഫിസ് നിയമനനടപടികള്‍ അസാധാരണമായി വൈകിപ്പിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.ലിസ്റ്റ് കാലാവധിയുടെ അവസാന മാസങ്ങളില്‍ ഒരുമാസത്തില്‍ രണ്ട് തവണയെങ്കിലും സാധാരണ അഡൈ്വസ് അയയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണ കൊല്ലം ഓഫിസ് ഇതൊന്നും ചെയ്തിട്ടില്ല.
കഴിഞ്ഞ അഡൈ്വസ് നടന്നത് ഫെബ്രുവരി ആദ്യആഴ്ചയാണ്.ഇത്തവണ മാര്‍ച്ച് മാസം ഒരാഴ്ച പിന്നിടാറായിട്ടും റിപ്പോര്‍ട്ട് ചെയ്ത ഒഴിവില്‍ പോലും നിയമന അഡൈ്വസ് അയക്കുന്നില്ലെന്നും ആരോപണമുണ്ട്.
കൊല്ലത്ത് കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് മൂന്നുവര്‍ഷം കൊണ്ട് 1200 ലേറെ നിയമനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത്തവണ രണ്ടേമുക്കാല്‍ വര്‍ഷം തികഞ്ഞിട്ടും നിയമനം ആകെ 600 മാത്രമേ നടന്നിട്ടുള്ളു.ഫോണ്‍ വഴി ഓഫിസുമായി ബന്ധപ്പെട്ടാല്‍ മറുപടി നല്‍കാറില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ശുഷ്‌കാന്തി കാട്ടുന്നില്ല. അതിനിടെയാണ് പി.എസ്.സിയുടെ കൂടി മെല്ലപ്പോക്ക്. മാര്‍ച്ചില്‍ ഓഫിസില്‍ ജീവനക്കാര്‍ പലരും ലീവെടുത്ത് പോകുന്നതും ജില്ലാ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
നേരിട്ട് ജില്ലാ ഓഫിസില്‍ എത്തി അന്വേഷിക്കുന്നവരോട് സെക്ഷനില്‍ ആളില്ലെന്നാണ് പലപ്പോഴും പറയുക. സ്വന്തം കുട്ടികളുടെ പരീക്ഷയടക്കം പറഞ്ഞാണ് പലരും ലീവെടുത്ത് മുങ്ങുന്നത്. എന്നാല്‍ ഇതേപ്പറ്റി അന്വേഷിച്ചാല്‍ ജില്ലാ ഓഫിസറടക്കം ആരും വ്യക്തമായ മറുപടി തരാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."