അന്താരാഷ്ട്ര കള്ളക്കടത്തു തലവന്‍ ബിഷു ശൈഖ് അറസ്റ്റില്‍
കൊച്ചി: ഇന്തോ- ബംഗ്ലാദേശ് അതിര്‍ത്തി വഴി കള്ളക്കടത്തു നടത്തുന്ന സംഘത്തലവന് ബിഷു ശൈഖ് അറസ്റ്റില്‍. കൊല്‍ക്കത്തയിലെ മുര്‍ഷിദാബാദില്‍ വെച്ച് കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ എത്തിച്ച ബിഷു ശൈഖിനെ കോടതിയില്‍ ഹാജരാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മലയാളി ബി.എസ്.എഫ് ജവാന് ജിബു.ഡി മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് ബിഷു ശൈഖിലെത്തിയത്. കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി.മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ബിഷു ഷെയ്ക്ക് സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.
ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ജിബുവിനെ പശ്ചിമബംഗാളില്‍ നിന്ന് വരുന്നതിനിടെ ഷാലിമാര്‍ എക്സ്പ്രസില്‍ നിന്നാണ് പിടികൂടിയത്. വലിയ ട്രോളി ബാഗില്‍ പ്ലാസ്റ്റിക് കവറിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."