സി.ഡി.എസ് അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗളെയും ചെയര്‍പേഴ്സനെയും അപമാനിക്കുകയും മീറ്റിങ് ഹാളില്‍നിന്ന് ഇറക്കിവിടുകയും ചെയ്തെന്നാരോപിച്ച് സി.ഡി.എസ് അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
യോഗത്തിലേക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചില്ലെന്ന കാരണം പറഞ്ഞാണ് സി.ഡി.എസ് അംഗങ്ങളെ ഇറക്കിവിട്ടതെന്ന് അംഗങ്ങള്‍ പറയുന്നു. തുടര്‍ന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ സെക്രട്ടറി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെയോ പ്രസിഡന്റിന്റെയോ അനുമതി കൂടാതെയാണ് യോഗം ചേര്‍ന്നത്.
ബോര്‍ഡ് മീറ്റിങ് കഴിഞ്ഞ് അംഗങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ളതു കൊണ്ട് സി.ഡി.എസ് അംഗങ്ങളോട് കമ്യൂണിറ്റി ഹാളില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ഉണ്ടായതെന്ന് പഞ്ചായത്തധികൃതര്‍ പത്രപ്രതിനിധികളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."