14 ന് ഗൂഡല്ലൂരില്‍ നിരാഹാര സമരം
ഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍ സെക്ഷന്‍ പതിനേഴ് ഭൂമിയില്‍ നിര്‍മിച്ച കെട്ടിടം പൊളിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് സര്‍വകക്ഷികളുടെ ആഭിമുഖ്യത്തില്‍ 14ന് നിരാഹാര സമരം നടത്തും. ഗൂഡല്ലൂരിലെ സെക്ഷന്‍ 17 ഭൂമിയില്‍ നിര്‍മിച്ച കെട്ടിടമാണ് രണ്ട് ദിവസം മുമ്പ് പൊളിക്കാന്‍ അധികൃതര്‍ ശ്രമം നടത്തിയത്. ഇതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.
തുടര്‍ന്ന് കെട്ടിടമുടമ കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചതോടെ കട്ടിടം പൊളിക്കാനെത്തിയവര്‍ താല്കാലികമായി പിന്മാറി.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് ഡി.എം.കെ സെക്രട്ടറി രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ഗൂഡല്ലൂരില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ചേര്‍ന്ന് 14ന് ഗൂഡല്ലൂര്‍ ഗാന്ധി മൈതാനിയില്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്. യോഗത്തില്‍ അഡ്വ. കോശി ബേബി, കെ.പി മുഹമ്മദ് ഹാജി, അഷ്റഫ്, ഹംസ, അബ്ദുപ്പ, റഫീഖ്, വി.കെ ഹനീഫ, കെ.പി ഫൈസന്‍, നാസര്‍, ശിവകുമാര്‍, സൗന്ദര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."