വെള്ളമുണ്ട ഗവ.ഹൈസ്കൂള്‍; ഹൈടെക് ക്ലാസ്മുറി ഉദ്ഘാടനം നാളെ
മാനന്തവാടി: ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന വെള്ളമുണ്ട ഗവ.ഹൈസ്കൂളില്‍ സജ്ജമാക്കിയ ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനവും സ്കൂളിന്റെ അറുപതാം വാര്‍ഷികവും ഈ മാസം പത്തിന് നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്കൂളിലെ 27 ക്ലാസ് മുറികളാണ് പി.ടി.എ, നാട്ടുകാരുടെ സഹകരണത്തോടെ പൂര്‍ണമായും ഹൈടെക് ആക്കിയത്. പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവഴിച്ചത്. സര്‍ക്കാര്‍ നല്കിയ ഉപകരണങ്ങള്‍ക്ക് പുറമെയാണിത്. സ്കൂളില്‍ പുതുക്കിപ്പണിയുന്ന കെട്ടിടങ്ങളിലൊഴികെയുള്ളതിലെല്ലാം ഹൈടെക് സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ഉദ്ഘാടനവും സ്കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ഉദ്ഘാടനവും ഒ.ആര് കേളു എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ സി മൊയ്തു, അച്ചുതന് വടക്കേല്‍ എന്നിവര്‍ക്ക് ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീതാരാമന്‍ ഉപഹാരങ്ങള്‍ നല്‍കും. ജില്ലാ പഞ്ചായത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയാകും. സംഘാടകാരായ പ്രേംകുമാര്‍, ടി.കെ മമ്മൂട്ടി, പി.കെ അമീന്, പി.വി ഏലിയാസ്, നിര്‍മലാദേവി, സി നാസര്‍, കെ.കെ സുരേഷ്, കെ.സി ഹാരിസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."