HOME
DETAILS

അതിവേഗ റെയില്‍പ്പാത ഇഴഞ്ഞുതന്നെ; 2030 വരെ കാത്തിരിക്കേണ്ടി വരും

  
backup
March 07 2018 | 21:03 PM

high-speed-rail-wait-till-2030-kerala

തിരുവനന്തപുരം: കേരളം നേരിടാന്‍ പോകുന്ന ഗുരുതര ഗതാഗത പ്രശ്‌നത്തിനു പരിഹാരമായി മുന്നോട്ടുവച്ച അതിവേഗ റെയില്‍ ഇടനാഴി പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. പദ്ധതി പ്രവര്‍ത്തനം ഇപ്പോഴത്തെ നിലയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അതിവേഗ ട്രെയിന്‍ ഓടുത്തുടങ്ങാന്‍ 2030വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. അതിവേഗ റയില്‍ പാതക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കാത്തിരിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഇക്കാര്യത്തില്‍ ഇനി എന്തു നടപടിയെടുക്കുമെന്നത് സുപ്രധാനമാകും.
കേരള അതിവേഗ റയില്‍ കോര്‍പ്പറേഷന്‍(കെ.എച്ച്.എസ്.ആര്‍.സി.എല്‍) രൂപീകരിച്ചതിനു ശേഷം ഡി.എം.ആര്‍.സിയാണ് കേരളത്തില്‍ അതിവേഗ റെയില്‍പ്പാത സംബന്ധിച്ച് സാധ്യതാ പഠനം നടത്തി 2010ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ പദ്ധതി വേണ്ടെന്നും കണ്ണൂര്‍വരെ മാത്രം മതിയെന്നും നിര്‍ദേശമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിക്കാനായി വിശദ പഠനം നടത്താന്‍ ചൈനാ കമ്പനിയായ ലേമെയറിനെ ഏല്‍പിക്കുകയായിരുന്നു. ലേമെയര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പിന്നീട് കാര്യമായ നീക്കങ്ങളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.
ലേമെയറിന്റെയും ഡി.എം.ആര്‍.സിയുടേയും കെ.എച്ച്.എസ്.ആര്‍.സി.എല്ലിന്റേയും പ്രതിനിധികള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തിയാല്‍ മാത്രമേ അതിവേഗ റെയിലിന്റെ കാര്യത്തില്‍ അന്തിമ പദ്ധതി റിപ്പോര്‍ട്ടാകൂ. പക്ഷേ ചൈന കമ്പനിയായതിനാല്‍ ലേമെയറിന്റെ പ്രതിനിധികള്‍ക്ക് കേരളത്തില്‍ എത്തുന്നതിന് വിസ ലഭ്യമാകുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് തടസങ്ങളുണ്ടെന്നു പറയുന്നു. ഈ തടസങ്ങള്‍ മാറി ലേമെയറിന്റെ പ്രതിനിധികള്‍ എത്തിയാല്‍ മാത്രമേ കേരളത്തിലെ അതിവേഗ റയിലിന്റെ കാര്യത്തില്‍ ഒരിഞ്ചെങ്കിലും മുന്നോട്ടുപോകാനാകൂ. വിശദ പദ്ധതി റിപ്പോര്‍ട്ട് അന്തിമരൂപത്തിലാക്കിയാല്‍ മാത്രമേ കെ.എച്ച്.എസ്.ആര്‍.സി.എല്ലിന് അത് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനാകൂ.
അത് സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചശേഷമാകും കേന്ദ്ര സര്‍ക്കാരിന് കൈമാറുക. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു ശേഷം മാത്രമേ പദ്ധതിയുടെ വായ്പ നേടുന്നത് ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങളിലും സ്ഥലം ഏറ്റെടുക്കലിലേക്കും മറ്റും മുന്നോട്ടുപോകാനാകൂ. ഇത്തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ 2030 വരെയെങ്കിലും പദ്ധതിക്കായി കാത്തിരിക്കേണ്ടി വരും.
ഇതിനിടെയാണ് കേരളത്തിന്റെ അതിവേഗ റയില്‍പ്പാത മാംഗ്ലൂര്‍ വരെ നീട്ടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാരിന് കത്തെഴുതിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago