സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
അവാർഡുകള്‍
മികച്ച നടന്‍- ഇന്ദ്രന്‍സ് (ആളൊരുക്കം)
മികച്ച നടി- പാര്‍വതി (ടേക്ക് ഓഫ്)
മികച്ച കഥാചിത്രം- ഒറ്റമുറി വെളിച്ചം
മികച്ച ജനപ്രിയ ചിത്രം- രക്ഷാധികാരി ബൈജു
സംവിധായകന്‍ -ലിജോ ജോസ് പെല്ലിശേരി ( ഈ.മ.യൗ)
മികച്ച നവാഗത സംവിധായകന്‍- മഹേഷ് നാരായണന്‍ (ടേക്ര് ഒാഫ്)
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ
തിരക്കഥാകൃത്ത് – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
കഥാകൃത്ത് – എം.എ. നിഷാദ്
മികച്ച സ്വഭാവ നടന്‍- അലന്‍സിയര്‍
മികച്ച സ്വഭാവ നടി- പോളി വത്സന്‍
മികച്ച സംഗീത സംവിധായകന്‍- അര്‍ജുനന്‍ മാസ്റ്റര്‍
മികച്ച ഗായകന്‍- ഷഹബാസ് അമന്‍
മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍
പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍
ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര
ക്യാമറ – മനേഷ് മാധവ്
ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജെറി അമൽദേവ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന പത്തംഗ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്‍പാകെ 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്. ഇതിൽ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."