HOME
DETAILS

ലൈഫ് മിഷന്‍ മാര്‍ഗരേഖയില്‍ മാറ്റംവരുത്തി; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം

  
backup
March 19, 2018 | 12:54 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%b0%e0%b5%87%e0%b4%96%e0%b4%af%e0%b4%bf

കൊണ്ടോട്ടി: ലൈഫ് മിഷന്‍ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കണമെങ്കില്‍ റേഷന്‍കാര്‍ഡ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. റേഷന്‍കാര്‍ഡില്ലാത്തവരെ പൂര്‍ണമായും ഒഴിവാക്കിയാണ് ഇതുവരെ ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കിയിരുന്നത്. കൂട്ടുകുടുംബമായി കഴിയുന്നവര്‍ക്ക് ഇതോടെ ആനുകൂല്യം നഷ്ടമായി. ഇതിനേത്തുടര്‍ന്ന് പ്രതിപക്ഷം ലൈഫ് മിഷന്‍ പദ്ധതിയിലെ താളപ്പിഴകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. കൂടാതെ സി.പി.എം, സി.പി.ഐ സമ്മേളനങ്ങളിലും വിമര്‍ശനമുയര്‍ന്നു. തുടര്‍ന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലെ മാനദണ്ഡങ്ങളിലടക്കം സര്‍ക്കാര്‍ മാറ്റംവരുത്തിയത്.


പുതിയ സാമ്പത്തികവര്‍ഷത്തില്‍ വീടില്ലാത്ത മുഴുവന്‍പേര്‍ക്കും ആനുകൂല്യം ലഭിക്കും. റേഷന്‍കാര്‍ഡിന്റെപേരില്‍ തഴയപ്പെട്ടവര്‍ക്ക് തദ്ദേശ സ്ഥാപന സമിതിയുടെ ശുപാര്‍ശയില്‍ റേഷന്‍കാര്‍ഡ് ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും ജില്ലാ കലക്ടറുടെ ശുപാര്‍ശയില്‍ ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റ് തയാറാക്കുകയും ചെയ്യും. പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടതിന് കൃത്യമായ കാരണം രേഖപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ യോഗം വിളിച്ചുചേര്‍ത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. എസ്.ടി വിഭാഗങ്ങളെ നേരത്തേ റേഷന്‍കാര്‍ഡ് മാനദണ്ഡത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.


വീട് നിര്‍മാണത്തിന് ലൈഫ് മിഷന്‍വഴി നാലുലക്ഷം രൂപയാണ് നല്‍കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആറുലക്ഷം രൂപയാണ് അനുവദിക്കുക. ഇവരുടെ ഊരുകള്‍ ദുര്‍ഘടംപിടിച്ച സ്ഥലങ്ങളിലാണെങ്കില്‍ തുകയുടെ ഇരുപത് ശതമാനം അധികം ലഭിക്കും. 400 ചതുരശ്ര അടി (37.16 ചതു.മീറ്റര്‍) തറ വിസ്തീര്‍ണമാണ് അനുവദിക്കപ്പെട്ടിട്ടുള്ളതെങ്കിലും അഞ്ച് ശതമാനം വ്യതിയാനമുണ്ടെങ്കിലും ആനുകൂല്യം ലഭിക്കും. ഭാവിയില്‍ വീട് വികസനത്തിന് ഉതകുന്ന 12 ഡിസൈനുകളില്‍ ഇഷ്ടപ്പെട്ടത് പ്രയോജനപ്പെടുത്താം. വീട് നിര്‍മാണം തൊഴിലുറപ്പ്, അയ്യങ്കാളി പദ്ധതികളില്‍ ഉള്‍പ്പെടുത്താമെന്നും ഗുണഭോക്താവിന് 90 ദിവസത്തെ തൊഴില്‍ അനുവദിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

വീടുകള്‍ ഗൃഹനാഥന്റെ പേരില്‍ നല്‍കില്ല

കൊണ്ടോട്ടി: ലൈഫ് മിഷന്‍ വഴിയുള്ള വീടുകള്‍ ഗൃഹനാഥയുടെയോ ഭാര്യാഭര്‍ത്താക്കന്മാരുടെ പേരില്‍ സംയുക്തമായോ മാത്രമേ അനുവദിക്കൂ. വീട് അനുവദിക്കപ്പെട്ട ഗുണഭോക്താവ് മരിച്ചാല്‍ നിയമാനുസൃത അവകാശിയുടെ പേരിലായിരിക്കും വീടുണ്ടാവുക.
ആദ്യം 10 ശതമാനവും തറ നിര്‍മാണം കഴിഞ്ഞാല്‍ 40 ശതമാനവും ലിന്റല്‍ പൂര്‍ത്തിയായാല്‍ 40 ശതമാനവുമാണ് നല്‍കുക. മേല്‍ക്കൂര പൂര്‍ത്തിയാക്കി വീട് വാസയോഗ്യമാക്കുമ്പോള്‍ ശേഷിക്കുന്ന പത്ത് ശതമാനവും ലഭിക്കും. 
വീടിനുള്ള പെര്‍മിറ്റ് 15 ദിവസത്തിനകം നല്‍കാന്‍ തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഊരുകളില്‍ കഴിയുന്ന പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നിര്‍മാണത്തിന് അനുമതി തേടേണ്ടതില്ല.


 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago