പി. ജയരാജന് സുരക്ഷ കൂട്ടി പൊലിസ്; റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ എസ്.പിക്ക് അതൃപ്തി
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ നീക്കമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലിസ് സുരക്ഷ ശക്തമാക്കി. ജയരാജന് ഇപ്പോഴുള്ള ഗണ്‍മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ജയരാജന്‍ പങ്കെടുക്കുന്ന പരിപാടിക്കും യാത്രാ മാര്‍ഗത്തിലും ഉള്‍പ്പെടെ സുരക്ഷയൊരുക്കാനാണ് പൊലിസ് തീരുമാനം.
അതേസമയം ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നടത്തിയതെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെണ്ടുട്ടായി പുത്തന്‍കണ്ടം പ്രണൂബ് ഇന്നലെ ഒരു സ്വകാര്യ ചാനല്‍ മുന്‍പാകെ എത്തി താന്‍ ഇത്തരം ഒരു ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തി. പ്രണൂബ് ഒളിവിലാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുമ്പോഴാണ് അദ്ദേഹം ചാനല്‍ മുന്‍പാകെ എത്തുന്നത്.
ഇത്തരം ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇതിനു പിന്നില്‍ സി.പി.എമ്മിന്റെ ഗൂഢതന്ത്രമാണെന്നുമാണ് പ്രണൂബ് പറയുന്നത്. രണ്ടു തവണ തന്നെ സി.പി.എം കള്ളകേസില്‍ കുടുക്കിയെന്നും അച്ഛനെ കൊലപ്പെടുത്തിയ ശേഷം സി.പി.എം പ്രവര്‍ത്തകര്‍ മൃതദേഹം മറവുചെയ്യാന്‍ പോലും അനുവദിച്ചിട്ടില്ലെന്നും പ്രണൂബ് പറയുന്നു. തനിക്കെതിരേയുള്ള ആരോപണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കതിരൂരിലെ മനോജിന്റെയും ധര്‍മടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം വീട്ടാനാണ് ജയരാജന് നേരെയുള്ള ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് പൊലിസ് പറയുന്നത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രണോബ് വാഹനവും പണവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയെന്നുമാണ് വിവരം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ജയരാജന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന തരത്തില്‍ എസ്.പി ജില്ലയിലെ ഡിവൈ.എസ്.പിമാര്‍ക്ക് അതീവ രഹസ്യമായി അയച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സുരക്ഷാ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് എസ്.പി അയക്കുന്ന ഇത്തരം രഹസ്യ സര്‍ക്കുലര്‍ ചോര്‍ന്നതും പൊലിസ് സേനക്കുള്ളില്‍ വിവാദമായിട്ടുണ്ട്. ഇതില്‍ എസ്.പി ജി ശിവവിക്രം കടുത്ത പ്രതിഷേധത്തിലാണുള്ളത്. അതേസമയം ജില്ലയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇത്തരം ഒരു റിപ്പോര്‍ട്ട് നല്‍കിയില്ലെന്നും സൂചനയുണ്ട്.
ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ആളെയും വാഹനത്തെകുറിച്ചും പൊലിസിന് വിവരം ലഭിച്ചിട്ടും എന്തുകൊണ്ട് ഇവരെ അറസ്റ്റു ചെയ്യുന്നതിനു പകരം മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പുറത്തുവിട്ടു എന്ന ചോദ്യത്തിന് ഇതുവരെ പൊലിസോ സി.പി.എമ്മോ മറുപടി പറഞ്ഞിട്ടില്ല.
ക്വട്ടേഷന്‍ നല്‍കിയെന്ന് പൊലിസ് പറയുന്ന പ്രണോബ് സി.പി.എം പ്രവര്‍ത്തകനായ മോഹനനെയും രവീന്ദ്രനെയും കൊലപ്പെടുത്തിയ കേസുകളിലെ പ്രതിയാണ്. അതേസമയം രവീന്ദ്രന്‍ കൊലക്കേസില്‍ താന്‍ പ്രതിയല്ലെന്നും രവീന്ദ്രന്‍ കൊല്ലപ്പെടുമ്പോള്‍ താന്‍ വീട്ടിലുണ്ടായിരുന്നുവെന്നും ഇതിന് പൊലിസുകാര്‍ തന്നെ സാക്ഷിയാണെന്നും മോഹനന്‍ വധക്കേസിലും തനിക്ക് പങ്കില്ലെന്നുമാണ് പ്രണോബ് പറയുന്നത്.
പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയയെന്ന വിവരം പൊലിസ് തന്നെ പുറത്തുവിട്ടതോടെ ജില്ലയിലെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."