HOME
DETAILS

മ്യാന്‍മര്‍ പ്രസിഡന്റ് ടിന്‍ ച്യാവ് രാജിവച്ചു സമ്മര്‍ദത്തിലായി സൂക്കി

  
backup
March 22, 2018 | 1:28 AM

%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9f


യാങ്കോന്‍: റോഹിംഗ്യകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്കെതിരേ ലോക വ്യാപകമായി പ്രതിഷേധം പുകയുന്നതിനിടെ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂക്കിയെ സമ്മര്‍ദത്തിലാക്കി പ്രസിഡന്റ് ടിന്‍ ച്യാവ് രാജിവച്ചു.
സൂക്കിയുടെ ഉറ്റ സുഹൃത്തായ ടിന്‍ ച്യാവിന്റെ രാജിക്കുള്ള കാരണം വ്യക്തമല്ല. നിലവിലെ ജോലിയില്‍ നിന്ന് മാറി വിശ്രമം ആവശ്യമായതിനാലാണ് രാജിയെന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.
മുന്‍ ജനറലും നിലവിലെ വൈസ് പ്രസിഡന്റുമായ മിന്റ് സ്വെക്കാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. ഏഴ് ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സൂചിയുടെ സ്‌കൂള്‍ സഹപാഠിയായിരുന്ന ടിന്‍ ച്യാവിനെ മുന്‍ നിര്‍ത്തിയായിരുന്നു സൂക്കിയുടെ ഇതുവരെയുള്ള ഭരണം. സൈനിക ഭരണത്തിനു ശേഷം 2016ലാണ് ടിന്‍ ച്യാവ് പ്രസിഡന്റായി ചുമതലയേറ്റത്. മക്കള്‍ക്ക് വിദേശ പൗരത്വമുള്ളതിനാല്‍ സര്‍ക്കാരിനെ നയിക്കുന്നതില്‍ നിന്ന് സൂക്കിയെ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സ്റ്റേറ്റ് കൗണ്‍സിലര്‍ എന്ന പ്രത്യേക പദവി സൂക്കിക്ക് അനുവദിച്ചത് ടിന്‍ ച്യാവായിരുന്നു. പ്രസിഡന്റാവുന്നതിന് മുന്‍പ് സൂക്കിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയുടെ ചുമതല ഇദ്ദേഹത്തിനായിരുന്നു.
ഔദ്യോഗികമായി ഭരണത്തില്‍ ടിന്‍ ച്യാവായിരുന്നെങ്കിലും സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത് സൂക്കിയായിരുന്നു. റോഹിംഗ്യന്‍ വിഷയത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയുള്ള പ്രസിഡന്റിന്റെ അപ്രതീക്ഷിത രാജി സൂക്കിയെ വരും ദിനങ്ങളില്‍ സമ്മര്‍ദത്തിലാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം നിലനിർത്താൻ മെസ്സി ഇറങ്ങുന്നു; ലോകകപ്പ് ആദ്യ പോരാട്ടത്തിൽ അർജന്റീന ഇന്ന് അൾജീരിയക്കെതിരേ!

Football
  •  a month ago
No Image

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍ക്യാമറ നോക്കിയും H എടുക്കാം 

Kerala
  •  a month ago
No Image

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍

Kerala
  •  a month ago
No Image

സിയോളിലെ കണ്ണീർത്തുളികൾ ന്യൂജഴ്സിയിൽ കനലായി എരിയുമ്പോൾ!

Football
  •  a month ago
No Image

മുഹറം 10 (ആശൂറാഅ്) ജൂണ്‍ 26ന് (വെള്ളി)

Kerala
  •  a month ago
No Image

'അലി ഖാംനഇയുടെ അനന്തരവന്‍' ഉടന്‍ ഗുജറാത്ത് വിട്ടുപോണം; ഉത്തര്‍പ്രദേശുകാരനായ മുസ്‌ലിം തൊഴിലാളിയെ ആക്രമിച്ച് ബജ്‌റങ്ദള്‍ 

National
  •  a month ago
No Image

യുഎഇ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം; ഖജനാവിലേക്ക് ഒഴുകിയത് 46 ബില്യൺ ദിർഹം

uae
  •  a month ago
No Image

ലോകകപ്പിലെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ടീം ഞങ്ങളാണ്'; യു.എസ് വിടാൻ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇറാൻ കോച്ച്

Football
  •  a month ago
No Image

ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ ഖത്തറിന് തിളക്കമാര്‍ന്ന നേട്ടം; മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യം

qatar
  •  a month ago
No Image

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചക്കേസിലെ പ്രതിക്കും പുനഃപരീക്ഷ എഴുതാം; അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി 

National
  •  a month ago