HOME
DETAILS

ബജറ്റ്: പഴയ വാഗ്ദാനങ്ങള്‍ പൊടി തട്ടിയെടുത്തതെന്ന് പ്രതിപക്ഷം

  
backup
March 22 2018 | 04:03 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d


തൊടുപുഴ: കഴിഞ്ഞ ബജറ്റിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കാത്ത നഗരസഭാ ഭരണാധികാരികള്‍ ഇക്കുറിയും പഴയ വാഗ്ദാനങ്ങള്‍ പൊടിതട്ടിയെടുത്ത് കൊണ്ടു വന്നിരിക്കുകയാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു.
മങ്ങാട്ടുകവല ബസ്‌സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സിന് 11 കോടി നീക്കിവെച്ചിരുന്നു. എന്നാല്‍, പദ്ധതിക്ക് തുടക്കമിടാന്‍ പോലും കഴിഞ്ഞിട്ടില്ല. മാര്‍ക്കറ്റ് റോഡ്- കാഞ്ഞിരമറ്റം ബൈപാസ് ലിങ്ക് റോഡിന് 10 ലക്ഷം രൂപ നീക്കിവെച്ചതും വെറുതെയായി. തൊടുപുഴയാര്‍ ശുചീകരണം കഴിഞ്ഞ ബജറ്റിലെയും പ്രഖ്യാപനമായിരുന്നു. അന്ന് 30 ലക്ഷം രൂപയാണ് നീക്കിവെച്ചത്. അന്നത്തെ പ്രഖ്യാപനം ഇക്കുറിയും ആവര്‍ത്തിച്ചു. പഴയ ബസ്‌സ്റ്റാന്റിരുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന് 25 ലക്ഷം നീക്കിവെച്ചതും വെറുതെയായി. കുളിക്കടവുകളുടെ ശുചീകരണമെന്ന പ്രഖ്യാപനവും വൃഥാവിലായി. ഇതിനു വേണ്ടി അഞ്ചു ലക്ഷമാണ് വകയിരുത്തിയിരുന്നത്.
മുനിസിപ്പല്‍ പാര്‍ക്കിന്റെ സൗന്ദര്യവല്‍ക്കരണത്തിന് 10 ലക്ഷം രൂപ നീക്കിവെച്ചെങ്കിലും പാര്‍ക്കിലെ പല കളിയുപകരണങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. നഗരസഭയുടെ കീഴിലുള്ള വെങ്ങല്ലൂരിലെ മുനിസിപ്പല്‍ സ്‌കൂളിന്റെ കെട്ടിടനിര്‍മാണത്തിന് 35 ലക്ഷം രൂപ വകയിരുത്തിയിരുന്നു. മുന്‍ നീക്കിയിരുപ്പ് തുക ഉപയോഗിച്ചുള്ള നിര്‍മാണമല്ലാതെ മറ്റു തുക വിനിയോഗിച്ചിട്ടില്ല.
മുനിസിപ്പാലിറ്റിയുടെ അധിക വൈദ്യുതി ചാര്‍ജ് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 10 ലക്ഷം രൂപ വിനിയോഗിച്ച് സൗരോര്‍ജ പാനല്‍ സ്ഥാപിച്ചെങ്കിലും ഒരു യൂണിറ്റ് വൈദ്യുതി പോലും ഉല്‍പാദിപ്പിച്ചില്ല. ആധുനിക അറവുശാലയ്ക്ക് മുന്‍വര്‍ഷം 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പ്ലാന്‍ പോലും തയാറാക്കാന്‍ കഴിഞ്ഞില്ല. നഗരസഭാ റോഡുകളില്‍ നെയിംബോര്‍ഡ്, കൊന്നയ്ക്കാമല സായാഹ്‌ന വിശ്രമകേന്ദ്രം, പഴയ ലൈബ്രറി കെട്ടിടം എന്നിവയ്ക്ക് അഞ്ചു ലക്ഷം രൂപ വീതം മാറ്റിവെച്ചതും പ്രയോജനപ്പെട്ടില്ല.
നഗരപ്രദേശത്തെ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എപിജെ അബ്ദുള്‍ കാലാം സ്മാരക സ്‌കോളര്‍ഷിപ്പും അവാര്‍ഡും നഗരസഭ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് നല്‍കാന്‍ തയാറായില്ല. കേവലം മുഖംമുനിക്ക് ജോലികള്‍ മാത്രമാണ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനാളുകളില്‍ ആരംഭിച്ചത്. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാക്കാനുള്ള ആര്‍ജ്ജവം ഭരണാധികാരികള്‍ക്കില്ലെന്നും രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  8 minutes ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  41 minutes ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  an hour ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  an hour ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  2 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  2 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  2 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  2 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  3 hours ago