സമരാഹ്വാനവുമായി സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍
മലപ്പുറം: വികലമായ നടപടികളിലൂടെ സി.ബി.എസ്.ഇ സ്‌കൂളുകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ സമരത്തിന് ആഹ്വാനം ചെയ്ത് സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. സംഘടന വിളിച്ചുചേര്‍ത്ത ജില്ലയിലെ സി.ബി.എസ്.ഇ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടേയും യോഗത്തിലാണ് അനാവശ്യ കുപ്രചാരണങ്ങള്‍ക്കെതിരേ സമര പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കിയത്.
നിയമവിധേയമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വിദ്യാലയങ്ങളെ അവമതിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേരുപറഞ്ഞു നടത്തുന്ന ഇത്തരം കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. പെരിന്തല്‍മണ്ണ ഐ.എസ്.എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇന്ദിര രാജന്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ് സെക്രട്ടറി വി. ഉണ്ണി നമ്പൂതിരി ക്ലാസെടുത്തു. എ. മൊയ്തീന്‍ കുട്ടി അധ്യക്ഷനായി. മജീദ് ഐഡിയല്‍, കല്ലിങ്ങല്‍ മുഹമ്മദലി, അല്‍ ഷിഫ ഉണ്ണീന്‍, പത്മകുമാര്‍, ഡോ. കെ.എം മുഹമ്മദ്, കെ.എം.ടി മുഹമ്മദലി, നൗഫല്‍ പുത്തന്‍പീടിയക്കല്‍, അനീഷ് കുമാര്‍, എം. ജൗഹര്‍, ജോജി പോള്‍, എം. അബ്ദുല്‍ ജബ്ബാര്‍, കെ. രാധാക്ഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."