HOME
DETAILS

ഫാറൂഖ് കോളജ് അധ്യാപകനെതിരേ കേസെടുത്ത സംഭവം: എസ്.വൈ.എസ് റാലിയില്‍ പ്രതിഷേധമിരമ്പി

  
backup
March 24, 2018 | 3:29 AM

%e0%b4%ab%e0%b4%be%e0%b4%b1%e0%b5%82%e0%b4%96%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf


കൊടുവള്ളി: പെണ്‍കുട്ടികളുടെ വസ്ത്രധാരണയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഫാറൂഖ് ട്രെയ്‌നിങ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരേ കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ കൊടുവള്ളി പൊലിസ് സ്റ്റേഷന്‍ റാലി നടത്തി. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. ഒരു വിദ്യാര്‍ഥിനിയുടെ ഇ-മെയില്‍ പരാതിയില്‍ ആവശ്യമായ അന്വേഷണം നടത്താതെ കേസെടുത്ത കൊടുവള്ളി പൊലിസിന്റെ നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
മാന്യമായി വസ്ത്രധാരണം നടത്തണമെന്ന അധ്യാപകന്റെ പരാമര്‍ശത്തില്‍ സഭ്യേതരമായി എന്താണുള്ളതെന്ന് കേസെടുത്തവര്‍ വ്യക്തമാക്കണം. മതവിശ്വാസവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഉദ്‌ബോധിപ്പിക്കാന്‍ സമാന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയ ഇതര മത വിഭാഗങ്ങളില്‍ പെട്ട പുരോഹിതന്‍മാര്‍ക്കെതിരേ കേസെടുക്കാതെ മുസ്‌ലിം വിഭാഗത്തിലെ മതപ്രഭാഷകര്‍ക്കെതിരേ മാത്രം കേസെടുക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് എസ്.വൈ.എസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. മലയമ്മ അബൂബക്കര്‍ ഫൈസി, ഒ.പി അഷ്‌റഫ്, പി.സി കുഞ്ഞാലന്‍ കുട്ടി ഫൈസി, കെ.പി കോയ, റഷീദ് ഫൈസി വെള്ളായിക്കോട,് എ.ടി മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു. റാലിക്ക് ഫൈസല്‍ ഫൈസി മടവൂര്‍ , ഇസ്മായില്‍ ഹാജി എടച്ചേരി, യൂസുഫ് ഫൈസി വെണ്ണക്കോട്, കെ.എം.എ റഹ്മാന്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെവി ഡ്രൈവർമാർക്ക് റോഡിലെ കാഴ്ച മറയില്ല; ഇന്നു മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ 

Kerala
  •  4 minutes ago
No Image

ജീവന്‍ സംരക്ഷിക്കണം; സമരത്തിനിറങ്ങി ഡോക്ടര്‍മാര്‍; ഇന്നുമുതല്‍ രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും

Kerala
  •  11 minutes ago
No Image

Qatar Fuel price: ഖത്തറില്‍ പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില കുറച്ചു

qatar
  •  19 minutes ago
No Image

ഒഴിവുകൾ കൂടിയിട്ടും ആളെ കുറയ്ക്കൽ; വെട്ടിലായി പി.എസ്.സി; കാലാവധിക്ക് മുമ്പേ അസി. സർജൻ റാങ്ക് ലിസ്റ്റ് തീർന്നു

Kerala
  •  36 minutes ago
No Image

50ാം വാർഷികത്തിൽ പ്രത്യേക ഓഫറുകളുമായി സപ്ലെെക്കോ; സ്ത്രീകൾക്ക് ഇന്ന് മുതൽ 10 ശതമാനം ഡിസ്കൗണ്ട് 

Kerala
  •  40 minutes ago
No Image

വിചാരണത്തടവുകാരുടെ ജാമ്യം പരിഗണിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവം നിർണ്ണായക ഘടകമല്ലെന്ന് സുപ്രിംകോടതി

National
  •  an hour ago
No Image

സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യു.എസും 

National
  •  an hour ago
No Image

വിവാദ മതംമാറ്റ നിയമം: യു.പിയിൽ വീണ്ടും ക്രിസ്തുമത വിശ്വാസികൾ അറസ്റ്റിൽ; യേശുവിന്റെ ചിത്രങ്ങളും ബൈബിളുകളും പൊലിസ് പിടിച്ചെടുത്തു

National
  •  an hour ago
No Image

വൈവിധ്യമാര്‍ന്ന പരിപാടികള്‍: ഗള്‍ഫ് സുപ്രഭാതം - സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളന പരിപാടികള്‍ നാളെ ദുബൈയില്‍

uae
  •  an hour ago
No Image

വിദ്യാഭ്യാസ മേഖലയിലെ ഖലീഫ അവാര്‍ഡിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

uae
  •  an hour ago