HOME
DETAILS

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; നാലു പേര്‍ അറസ്റ്റില്‍

  
backup
June 02, 2016 | 11:55 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-6

കൊടുങ്ങല്ലൂര്‍: എടവിലങ്ങില്‍ ബി.ജെ.പി പ്രവര്‍ത്തകനായ നല്ലയില്‍ പ്രമോദ് (38) തലക്കടിയേറ്റ് മരിച്ച കേസില്‍ നാല് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശികളായ ഉല്ലാസ വളവ് പൂത്തോട്ട് ടുട്ടു എന്ന് വിളിക്കുന്ന രജിന്‍ (32), ചെന്തെങ്ങ് മധു എന്ന മധു (42), പത്താഴക്കാട് വടക്കെവീട്ടില്‍ സിയാദ് (34), പനങ്ങാട് അഞ്ചാം പരുത്തി തലക്കാട്ട് മിഥുന്‍ എന്ന കണ്ണന്‍ (25) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ മൂന്നാം പ്രതി പെരിഞ്ഞനം പുഴങ്കരയില്ലത്ത് ഷഹീര്‍ (40) ഗള്‍ഫിലേക്ക് കടന്നതായി പൊലിസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മെയ് 19 ന് എടവിലങ്ങ് സൊസൈറ്റി ബസ് സ്റ്റോപ്പില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകനായ പ്രമോദിന് ഇഷ്ടിക കൊണ്ട് തലക്ക് അടിയേറ്റത്. സാരമായി പരുക്കേറ്റ പ്രമോദ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
പ്രമോദ് മരിച്ചതറിഞ്ഞ് ഒളിവില്‍ പോയ പ്രതികള്‍ കര്‍ണ്ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. കേസന്വേഷണത്തിനായി റൂറല്‍ എസ്.പിക്ക് കീഴില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബുധനാഴ്ച അര്‍ദ്ധ രാത്രി തൃപ്രയാറില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡി.വൈ.എസ്.പി എസ്.ടി സുരേഷ് കുമാറിന് കീഴില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സിബി ടോം, സുധീരന്‍, എസ്.ഐമാരായ ബി.രാജഗോപാല്‍, പി.കെ പത്മരാജന്‍, മാധവന്‍കുട്ടി, മുഹമ്മദ് റാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  7 days ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല?; നാല് പൊലിസുകാർക്കെതിരെ നടപടി

Kerala
  •  7 days ago
No Image

ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരക്കാരായി സ്കോട്ട്ലൻഡ് എത്തും

Cricket
  •  7 days ago
No Image

കോണ്‍വെന്റ് സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന് വിഎച്ച്പി; മത ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ്; ത്രിപുരയിലെ സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ

National
  •  7 days ago
No Image

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനം; 10,000 കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കും; വാഹന ചട്ടങ്ങൾ കർശനമാക്കുന്നു

Kerala
  •  7 days ago
No Image

വീട്ടുജോലിക്കാരിയെ അന്വേഷിച്ച വീട്ടമ്മയ്ക്ക് നഷ്ടമായത് 10,000 ദിർഹം; ഈ കെണിയിൽ നിങ്ങളും വീഴല്ലേ, മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 days ago
No Image

'ജനങ്ങളെ ദ്രോഹിക്കുന്ന വികസനം വേണ്ട'; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരവുമായി കോൺഗ്രസ്: കെ. സുധാകരൻ

Kerala
  •  7 days ago
No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  7 days ago
No Image

മോദിയുടെ 'ഡബ്ബ എഞ്ചിന്‍' സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ല; ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍ 

National
  •  7 days ago