മന്ത്രി കെ.ടി ജലീലിന്റെ വീട്ടിലേക്ക് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ മാര്‍ച്ച് നടത്തി
വളാഞ്ചേരി: ദേശീയപാത വികസന സര്‍വേ വിഷയത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സിലിന്റ ആഭിമുഖ്യത്തില്‍ മന്ത്രി കെ.ടി ജലീലിന്റ വസതിയിലേക്കു മാര്‍ച്ച് നടത്തി.
ഇന്നലെ രാവിലെ 10.30നു കാവുംപുറത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് വളാഞ്ചേരി മീമ്പാറയിലുള്ള മന്ത്രിയുടെ വീടിനു നൂറു മീറ്റര്‍ അകലെ പൊലിസ് തടഞ്ഞു.
സമരസമിതി നേതാക്കല്‍ മന്ത്രിക്കു നിവേദനം നല്കാന് ശ്രമിച്ചെങ്കിലും മന്ത്രിയുടെ വസതിയില്‍ ആരുമില്ലെന്നു പൊലിസ് അറിയിച്ചതിനെ തുടര്‍ന്നു പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപ് മേനോന് സംസാരിച്ചു.
മാര്‍ച്ച് വീട്ടിലെത്തുന്നതിനു മുന്‍പായി മന്ത്രി വീട്ടില്‍നിന്നു പോയിരുന്നു.
മാര്‍ച്ച് ഉണ്ടെന്ന വിവരത്തെ തുടര്‍ന്നു രാവിലെ ഏഴു മുതല്‍ വന്‍ പൊലിസ് സംഘം പരിസരത്തു തമ്പടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."